ചെറുപുഷ്പം കൊച്ചേട്ടൻ അന്തരിച്ചു
Saturday, October 31, 2020 2:27 AM IST
പാലാ: ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടിൽ (ചെറുപുഷ്പം കൊച്ചേട്ടൻ-86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാരശുശ്രൂഷകൾ ഇന്നു മൂന്നിന് ഭവനത്തിൽ ആരംഭിക്കും. നാലിനു കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്കു പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും പള്ളിയിലെ ശുശ്രൂഷകൾക്ക് മാർ ജേക്കബ് മുരിക്കനും മുഖ്യകാർമികത്വം വഹിക്കും.
ഭാര്യ: പരേതയായ അന്നക്കുട്ടി തൊടുപുഴ വലിയമരുതുങ്കൽ കുടുംബാംഗം. മക്കൾ: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ഡോ. ജോസി മാളിയേക്കൽ (എറണാകുളം), ജോയ് മാളിയേക്കൽ (പാലാ), വിൽസണ് നിരപ്പേൽ (തൊടുപുഴ), സണ്ണി പുത്തോക്കാരൻ (എറണാകുളം), ജ്യോതി ചെറക്കേക്കാരൻ (തൃശൂർ). മൃതദേഹം ഇന്നു രാവിലെ എട്ടിന് ഭവനത്തിലെത്തിക്കും.