മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം: പാ​ട്ട​ക്ക​രാ​ര്‍ റ​ദ്ദാ​ക്കാൻ ഹ​ര്‍​ജി
മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം: പാ​ട്ട​ക്ക​രാ​ര്‍  റ​ദ്ദാ​ക്കാൻ ഹ​ര്‍​ജി
Sunday, November 1, 2020 12:54 AM IST
കൊ​​​ച്ചി: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ഡാ​​​മി​​​നു​​​വേ​​​ണ്ടി സ്ഥ​​​ലം വി​​​ട്ടുകൊ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​ള്ള പാ​​​ട്ട​​​ക്ക​​​രാ​​​ര്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ഡാം ​​​ത​​​ക​​​ര്‍​ന്നാ​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി സം​​​ര​​​ക്ഷ​​​ണഭി​​​ത്തി നി​​​ര്‍​മി​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി. കൊ​​​ച്ചി​​​യി​​​ലെ സു​​​ര​​​ക്ഷ പ​​​ബ്ലി​​​ക് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് എ​​​ന്ന സം​​​ഘ​​​ട​​​ന​​യാ​​ണ് ഹ​​ർ​​ജി ന​​ല്കി​​യ​​ത്.

മേ​​​ല്‍​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ​​​യും ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും വീ​​​ഴ്ച കൊ​​​ണ്ട് ഡാം ​​​ത​​​ക​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍ ദു​​​ര​​​ന്ത​​​മൊ​​​ഴി​​​വാ​​​ക്കാ​​​ന്‍ സം​​​ര​​​ക്ഷ​​​ണ ഭി​​​ത്തി നി​​​ര്‍മി​​​ക്ക​​​ണ​​​മെ​​​ന്ന് 2010ല്‍ ​​​ജി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് സു​​​ര​​​ക്ഷാ ഭി​​​ത്തി നി​​​ര്‍​മി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.