സീ​റ്റു വി​ഭ​ജ​ന​വും സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​വും ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​ക്ക​ണം: കെ​പി​സി​സി
സീ​റ്റു വി​ഭ​ജ​ന​വും സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​വും ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​ക്ക​ണം: കെ​പി​സി​സി
Sunday, November 1, 2020 12:55 AM IST
തൃ​​​ശൂ​​​ർ: ന​​​ഗ​​​ര​​​സ​​​ഭ, പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സീ​​​റ്റുവി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യ​​​വും ചൊ​​​വ്വാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. സീ​​​റ്റുവി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വാ​​​ർ​​​ഡ്, ഡി​​​വി​​​ഷ​​​ൻ​​​ത​​​ല ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു കെ​​​പി​​​സി​​​സി അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യം ഇ​​​ന്ന​​​ല​​​യോ​​ടെ തീ​​​ർ​​​ന്നു.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കും കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കും പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​യ​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യ ക​​​ല​​​ണ്ട​​​റി​​​ലാ​​​ണ് ചൊ​​​വ്വാ​​​ഴ്ച​​​യ്ക്ക​​​കം എ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം. സീ​​​റ്റുവി​​​ഭ​​​ജ​​​ന​​​ത്തി​​​നു പ്രാ​​​ദേ​​​ശി​​​കത​​​ല​​​ച​​​ർ​​​ച്ച​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 31 ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ 27 നു ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ത്തി​​​ലെ ആ​​​വ​​​ശ്യം.

പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സീ​​​റ്റു​​​വി​​​ഭ​​​ജ​​​ന കാ​​​ര്യ​​​ത്തി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ മേ​​​ൽ​​​ഘ​​​ട​​​ക​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്ക​​​ണം. മേ​​​ൽ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ മൂ​​​ന്നാം തീ​​​യ​​​തി​​​ക്ക​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യ​​​വും ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. പ​​​ഞ്ചാ​​​യ​​​ത്ത്, ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ വാ​​​ർ​​​ഡ്, ഡി​​​വി​​​ഷ​​​ൻ​​​ത​​​ല യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തേ​​​ണ്ട​​​ത്. യോ​​​ഗ​​​ത്തി​​​ൽ ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ഐ​​​ക​​​ക​​​ണ്ഠ്യേ​​​ന നി​​​ശ്ച​​​യി​​​ക്ക​​​ണം. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​ന് ഒ​​​ന്നി​​​ലേ​​​റെ പേ​​​രു​​​ണ്ടെ​​​ങ്കി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ മൂ​​​ന്നം​​​ഗ സ​​​ബ് ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്ത​​​ണം. അ​​​ഞ്ചാം തീ​​​യ​​​തി​​​ക്ക​​​കം സ​​​ബ് ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം. ത​​​ർ​​​ക്കം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.


ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി​​​ക​​​ൾ ന​​​വം​​​ബ​​​ർ ആ​​​റി​​​നു യോ​​​ഗം ചേ​​​ർ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ബ്ലോ​​​ക്കി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഡി​​​വി​​​ഷി​​​നി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം.

ന​​​വം​​​ബ​​​ർ ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജി​​​ല്ലാ സ​​​ബ് ക​​​മ്മി​​​റ്റി ചേ​​​ർ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ യും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലെയും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

സീ​​​റ്റു​​​വി​​​ഭ​​​ജ​​​നം, സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ കെ​​​പി​​​സി​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​റ്റി അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.



ഫ്രാ​​​ങ്കോ ലൂ​​​യി​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.