മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം; സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് ​ 109 വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കു പ്രവേശനം
Sunday, November 22, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ക്കു​​​റി ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​ത് 109 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍.

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ആ​​​കെ​​​യു​​​ള്ള സീ​​​റ്റി​​​ല്‍ കേ​​​ന്ദ്ര അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ള്‍ കു​​​റ​​​ച്ച ശേ​​​ഷം ബാ​​​ക്കി​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​ടെ 10 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളാ​​​ണ് സം​​​വ​​​ര​​​ണേ​​​ത​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. സം​​​വ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ചി​​​ല അ​​​വ്യ​​​ക്ത​​​ത നി​​​ല​​​നി​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത വ​​​രു​​​ത്തി പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്കി.


സം​​​സ്ഥാ​​​ന​​​ത്തെ 10 സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി ആ​​​കെ 1555 എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന​​​വ​​​ര്‍​ക്കു​​​ള്ള സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.