മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ചു
Monday, November 23, 2020 12:20 AM IST
അടിമാലി: ദേവിയാര്‍ പുഴയില്‍നിന്നു മീന്‍ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു. അടിമാലി പഞ്ചായത്തിലെ ചൂരകെട്ടാന്‍കുടി ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന ഷിബു രാജപ്പന് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുനേരം അഞ്ചരയോടെയായിരുന്നു സംഭവം. ഷിബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് മച്ചിപ്ലാവിന് സമീപം ദേവിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയത്.
സമീപത്തെ വൈദ്യുതി കമ്പിയില്‍നിന്നു വെള്ളത്തില്‍ എര്‍ത്ത് അടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഈറ്റക്കമ്പില്‍ കെട്ടിയാണ് വൈദ്യുതി ലൈന്‍ വെളളത്തില്‍ ഇട്ടിരുന്നത്. ഷോക്കേറ്റ് മീന്‍ പൊങ്ങിയപ്പോള്‍ വെള്ളത്തിലിട്ട വൈദ്യുതി ലൈന്‍ മാറ്റാതെ ഷിബു മീന്‍ എടുക്കാന്‍ പുഴയില്‍ ഇറങ്ങിയതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു. മൃതദേഹം അടിമാലി ആശുപത്രി മോര്‍ച്ചറിയില്‍. രേഷ്മയാണ് ഭാര്യ. ദേവിക ഏക മകള്‍.