ഹൈ​ബ്രി​ഡ് ഇ​ക്വി​റ്റി ഫ​ണ്ടു​മാ​യി യൂ​ണി​യ​ന്‍ എ​എം​സി
Monday, November 23, 2020 11:58 PM IST
കൊ​​​ച്ചി: യൂ​​​ണി​​​യ​​​ന്‍ അ​​​സ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​മ്പ​​​നി (എ​​​എം​​​സി) പു​​​തി​​​യ ഹൈ​​​ബ്രി​​​ഡ് ഇ​​​ക്വി​​​റ്റി ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ക്വി​​​റ്റി​​​യി​​​ലും ഇ​​​ക്വി​​​റ്റി അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഒ​​​രു ഓ​​​പ്പ​​​ണ്‍-​ എ​​​ന്‍​ഡ​​​ഡ് ഹൈ​​​ബ്രി​​​ഡ് നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. സ്‌​​​കീ​​​മി​​​ന്‍റെ പു​​​തി​​​യ ഫ​​​ണ്ട് ഓ​​​ഫ​​​ര്‍ ഡി​​​സം​​​ബ​​​ര്‍ 11 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.​​​

ഡി​​​സം​​​ബ​​​ര്‍ 18 നാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് . തു​​​ട​​​ര്‍ വി​​​ല്‍​പ്പ​​​ന​​​യ്ക്കും റീ-​​​പ​​​ര്‍​ച്ചേ​​​സി​​​നു​​​മാ​​​യി 28 ന് ​​​വീ​​​ണ്ടും തു​​​റ​​​ക്കും. പു​​​തി​​​യ സ്‌​​​കീം പ്ര​​​കാ​​​രം ഇ​​​ക്വി​​​റ്റി​​​യി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് 65 ശ​​​ത​​​മാ​​​ന​​​വും ഡെ​​​ബ്റ്റി​​​ല്‍ കൂ​​​ടി​​​യ​​​ത് 35 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് ക​​​മ്പ​​​നി നി​​​ക്ഷേ​​​പി​​​ക്കു​​​ക. 5000 രൂ​​​പ മു​​​ത​​​ല്‍ മു​​​ക​​​ളി​​​ലേ​​​ക്ക് നി​​​ക്ഷേ​​​പി​​​ക്കാം. യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ജ​​​പ്പാ​​​നി​​​ലെ ദൈ ​​​ഇ​​​ച്ചി ഹോ​​​ള്‍​ഡിം​​ഗ്സ് എ​​​ന്നി​​​വ​​​യാ​​​ണ് എ​​​എം​​​സി​​​യെ സ്പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.