ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ ഫീ​സ്: സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേശം
ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ ഫീ​സ്: സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേശം
Monday, November 23, 2020 11:58 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ ഫീ​​​സ് മാ​​​ത്ര​​​മേ അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ള്‍ വാ​​​ങ്ങാ​​​വൂ എ​​​ന്ന് സ​​​ര്‍​ക്കാ​​​രും സി​​​ബി​​​എ​​​സ്ഇ​​​യും സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി.

ര​​​ണ്ടാം ടേം ​​​ക​​​ഴി​​​യു​​​ന്ന ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ദ്യ ടേ​​​മി​​​ന്‍റെ ഫീ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് നി​​​ര്‍​ദേ​​ശി​​​ച്ചു. ഉ​​​യ​​​ര്‍​ന്ന ഫീ​​​സ് ന​​​ല്‍​കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​റി​​​ഞ്ഞാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ത​​​ര സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ചേ​​​ര്‍​ത്തി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ടം ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ര​​​ക്ഷി​​​താ​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് കോ​​​ട​​​തി ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത്. കേ​​​സു​​​ണ്ടെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ഫീ​​​സ് ന​​​ല്‍​കാ​​​തി​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല - ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്‌​​​കൂ​​​ള്‍ ഫീ​​​സ് ഇ​​​ള​​​വു ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ര്‍​ജി നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​നാ​​​ല്‍ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ടെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ മ​​​റ്റു ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​ല്‍ പ​​​ല​​​രും ആ​​​ദ്യ ടേം ​​​ഫീ​​​സ് പോ​​​ലും അ​​​ട​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ചി​​​ല സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി. തു​​​ട​​​ര്‍​ന്നാ​​​ണ് ആ​​​ദ്യ ടേം ​​​ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.


കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഫീ​​​സി​​​ല്‍ കു​​​റ​​​വു വ​​​രു​​​ത്തേ​​​ണ്ടി വ​​​ന്നാ​​​ല്‍ അ​​​ടു​​​ത്ത ടേ​​​മി​​​ലെ ഫീ​​​സി​​​ല്‍ ഇ​​​തി​​​ന് ഇ​​​ള​​​വു ന​​​ല്‍​കാ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യേ ഫീ​​​സ് നി​​​ശ്ച​​​യി​​​ക്കാ​​​വൂ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന സ​​​ര്‍​ക്കു​​​ല​​​ര്‍ ഇ​​​റ​​​ക്കു​​​ന്ന കാ​​​ര്യം മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​ണം. 2020 - 21 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ഈ ​​​സ​​​ര്‍​ക്കു​​​ല​​​ര്‍ ബാ​​​ധ​​​ക​​​മാ​​​വു​​​ക. ഹ​​​ര്‍​ജി​​​ക​​​ളി​​​ലെ എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളാ​​​യ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ വ​​​ര​​​വു ചെ​​​ല​​​വു ക​​​ണ​​​ക്കു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യാ​​​ണോ ഫീ​​​സ് നി​​​ര്‍​ണ​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ചു റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​ന്‍ സി​​​ബി​​​എ​​​സ്ഇ റീ​​​ജ​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​വും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.