പോ​ലീ​സ് ആ​ക്ട് ​ഭേ​ദ​ഗ​തി പു​ന​ഃപ​രി​ശോ​ധി​ക്കും, കേസെടുക്കില്ല: ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍
പോ​ലീ​സ് ആ​ക്ട് ​ഭേ​ദ​ഗ​തി പു​ന​ഃപ​രി​ശോ​ധി​ക്കും,  കേസെടുക്കില്ല: ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍
Tuesday, November 24, 2020 11:56 PM IST
കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ലെ വി​​​വാ​​​ദ​​​മാ​​​യ 118 എ ​​​ഭേ​​​ദ​​​ഗ​​​തി ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​തു വ​​​രെ ഇ​​​ത​​​നു​​​സ​​​രി​​​ച്ച് കേ​​​സെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​യി അ​​​ഡീ. അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ കെ.​​​കെ. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നാ​​​ൽ ഹ​​​ര്‍​ജി​​​ക​​​ള്‍ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​.

വ്യ​​​ക്തി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നോ അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​നോ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​നോ അ​​​പ​​​മാ​​​നി​​​ക്കാ​​​നോ വേ​​​ണ്ടി ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യം വ്യാ​​​ജ​​​മാ​​​ണെ​​​ന്ന​​​റി​​​ഞ്ഞു​​​കൊ​​​ണ്ടു വി​​​നി​​​മ​​​യോ​​​പാ​​​ധി​​​ക​​​ളി​​​ലൂ​​​ടെ നി​​​ര്‍​മി​​​ക്കു​​​ക​​​യോ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യോ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യോ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് മൂ​​​ന്നു വ​​​ര്‍​ഷം വ​​​രെ ത​​​ട​​​വും 10,000 രൂ​​​പ വ​​​രെ പി​​​ഴ​​​യും ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണെ​​​ന്നാ​​​ണ് 118 എ ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.


സ​​​ര്‍​ക്കാ​​​ര്‍ കൊ​​​ണ്ടു​​​വ​​​ന്ന ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ല്‍​കു​​​ന്ന അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റു പൗ​​​രാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.