എ​സ്എംസിഎ ​കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാതൃകാപരം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
എ​സ്എംസിഎ ​കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാതൃകാപരം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Sunday, November 29, 2020 12:19 AM IST
കൊച്ചി: കു​വൈ​റ്റി​ലെ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ 25 വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കി​യെ​ന്ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് റി​ട്ടേ​ണീ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​റ്റ് സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കാ​ക്ക​നാ​ട് മൗ​ണ്ട് സെന്‍റ് ​തോ​മ​സി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​തൃ​സ​ഭ​യു​ടെ വി​ശ്വാ​സം, പാ​ര​മ്പ​ര്യം, പൈ​തൃ​കം എ​ന്നി​വ അ​ടു​ത്ത ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ന് എ​സ്എംസിഎ ​കു​വൈ​റ്റ് ന​ൽ​കി​യ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അഭിനന്ദിച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും എ​സ്എംസിഎ ​കു​വൈ​റ്റ് എ​ന്നും മു​ൻപന്തി​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർ ത്തു. ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മാ​ർ ആ​ന്‍റണി ക​രി​യി​ൽ, മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​ർ ആ​ശം​സാ​ സ​ന്ദേ​ശം ന​ൽ​കി. കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​നു​മോ​ദ​ന​സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു.

ര​ജ​ത​ജൂ​ബി​ലി​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ, ജേ​ക്ക​ബ് പൈ​നാ​ട​ത്ത്, ഫാ. ​കെ​ൻ​സി ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ എസ്ജെ, സി. ​മേ​രി ജോ ​മേ​നാ​ച്ചേ​രി സിഎസ്എൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഫാ. ​ജോ​ൺ പു​രയ്​ക്ക​ലിന്‍റെ ഓ​ർ​മയ്​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ലെ 10, 12 ക്ലാ​സു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​യി എ​ൻ​ഡോ​വ്മെന്‍റ്് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തു​ക കൈ​മാ​റി. എ​സ് എം ​സി എ ​കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള, സം​ഘ​ട​ന​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ കോ-ഓ​ർ​ഡി​നേ​റ്റ​ർ കെ.എം. ചെ​റി​യാ​ൻ എ​ന്നി​വ​ർ ആ​ശം​സ ന​ൽ​കി.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് തു​മ്പ​ശേ​രി സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് ചാ​ക്കോ എ​സ്എംസിഎ ​കു​വൈ​റ്റി​ന്‍റെ 25 വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ചു​ സം​സാ​രി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡേ​വി​സ് കൊ​ളാ​ട്ടു​കു​ടി​യും ഭ​ര​ണ​സ​മി​തി​യം​ഗം ബൈ​ജു സെ​ബാ​സ്റ്റ്യ​നും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. ഭ​ര​ണ​സ​മി​തി​യം​ഗം ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ത്ത​ല അ​നു​സ്മ​ര​ണ​ പ്രാ​ർ​ഥ​ന ന​ട​ത്തി. ഓ​ഫീ​സ് സെ​ക്ര​ട്ട​റി തോ​മ​സ് ലോ​ന​പ്പ​ൻ ന​ന്ദി​യ​ർ​പ്പി​ച്ചു. ച​ട​ങ്ങി​നുശേ​ഷം ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും അം​ഗ​ങ്ങ​ൾ റിക്കോ​ർ​ഡ് ചെ​യ്ത വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളുടെ വീ​ഡി​യോ പ്രദർശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.