വീ​ണ്ടും സോ​ളാ​ർ; വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ഗ​ണേ​ഷ്കു​മാ​റി​നു നേ​രെ
Sunday, November 29, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ പു​​​റ​​​ത്തു വ​​​രു​​​ന്ന​​​തോ​​​ടെ സോ​​​ളാ​​​ർ വി​​​വാ​​​ദം വീ​​​ണ്ടും ചൂടുപിടിക്കുകു​​​ക​​​യാ​​​ണ്. കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രെയാ​​​ണ് ആ​​​രോ​​​പ​​​ണം. ഗ​​​ണേ​​​ഷി​​​നെ​​​തി​​​രേ തി​​​രി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ബി​​​യു​​​ടെ മു​​​ൻ​​​നേ​​​താ​​​വും ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ബ​​​ന്ധു​​​വു​​​മാ​​​യ ശ​​​ര​​​ണ്യ മ​​​നോ​​​ജും.

സോ​​​ളാ​​​ർ കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി ഗ​​​ണേ​​​ഷ്കു​​​മാ​​​ർ ആ​​​ണെ​​​ന്നും യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രെ പ​​​രാ​​​തി​​​ക്കാ​​​രി​​​യെ​​​ക്കൊ​​​ണ്ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​പ്പി​​​ച്ച​​​ത് ഗ​​​ണേ​​​ഷ്കു​​​മാ​​​ർ ആ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​നോ​​​ജി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു എന്നും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം പി​​​ന്നി​​​ൽ ഗ​​​ണേ​​​ഷ്കു​​​മാ​​​ർ ആ​​​ണെ​​​ന്നുമായി​​​രു​​​ന്നു മ​​​നോ​​​ജി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

അതേസമയം, പ​​​രാ​​​തി​​​ക്കാ​​​രി ഈ ​​​ആ​​​രോ​​​പ​​​ണം പ​​​ച്ച​​​ക്ക​​​ള്ളം എ​​​ന്നു പ​​​റ​​​ഞ്ഞു ത​​​ള്ളി. എ​​​ങ്കി​​​ലും സോ​​​ളാ​​​ർ കേ​​​സ് വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ങ്ങു​​​ന്പോ​​​ൾ വ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ യു​​​ഡി​​​എ​​​ഫി​​​നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കും ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണ്. സോ​​​ളാ​​​റി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​ന്ന പുതിയ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ടിവ​​​രും.


ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മാ​​​പ്പു​​​സാ​​​ക്ഷി​​​യെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പി​​​എ പ്ര​​​ദീ​​​പ്കു​​​മാ​​​ർ ശ്ര​​​മി​​​ച്ച കേ​​​സ് ച​​​ർ​​​ച്ച​​​യാ​​​കു​​​ന്പോ​​​ഴാ​​​ണ് ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​നെ​​​തി​​​രെ ഇ​​​പ്പോ​​​ൾ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ പു​​​റ​​​ത്തു വ​​​രു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ എം​​​എ​​​ൽ​​​എ​​​യു​​​ടെ വീ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി പി​​​എ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത സം​​​ഭ​​​വം ത​​​ന്നെ ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണ് പ്ര​​​ദീ​​​പി​​​നെക്കൂടി ചേ​​​ർ​​​ത്ത് ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പ​​​ങ്ക് സം​​​ബ​​​ന്ധി​​​ച്ച വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

സോ​​​ളാ​​​ർ വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ന്നെ​​​ങ്കി​​​ലും സ​​​ത്യം പു​​​റ​​​ത്തുവ​​​രു​​​മെ​​​ന്നു ത​​​നി​​​ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ൻ ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ആ​​​രോ​​​ടും പ്ര​​​തി​​​കാ​​​രം ചെ​​​യ്യാ​​​നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ശ​​​ര​​​ണ്യ മ​​​നോ​​​ജി​​​ന്‍റെ തു​​​റ​​​ന്നു പ​​​റ​​​ച്ചി​​​ലി​​​നു പി​​​ന്നി​​​ൽ ആ​​​സൂ​​​ത്ര​​​ണ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​നോ​​​ജ് ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -ബി ​​​വി​​​ട്ട മ​​​നോ​​​ജ് ഇ​​​പ്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​ലാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ രാ​​​ഷ്‌ട്രീയ​​​പ്രേ​​​രി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണം എ​​​ന്ന വാ​​​ദം മ​​​റു​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്താനാണു സാധ്യത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.