തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6250 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5275 പേർ രോഗമുക്തി നേടി. 63,983 പേർക്കു പരിശോധന നടത്തിയപ്പോൾ 9.77 ശതമാനം പേർക്കു രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 25 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2196 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 5474 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 64,834 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,26,797 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം - 812, കോഴിക്കോട് - 714, മലപ്പുറം - 680, തൃശൂർ - 647, കോട്ടയം - 629, പാലക്കാട് - 491, തിരുവനന്തപുരം - 488, കൊല്ലം - 458, കണ്ണൂർ - 315, ആലപ്പുഴ - 309, വയനാട് - 251, ഇടുക്കി - 178, പത്തനംതിട്ട - 141, കാസർഗോഡ് -137.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.