കെ​സി​ബി​സി ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് നാ​ളെ തു​ട​ക്കം
Monday, November 30, 2020 1:16 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ സ​​​മ്മേ​​​ള​​​നം നാ​​​ളെ മു​​​ത​​​ല്‍ വ്യാ​​​ഴാ​​​ഴ്ച വ​​​രെ ന​​​ട​​​ക്കും. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദ്ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സാ​​​ഹോ​​​ദ​​​ര്യ​​​ത്തെ​​​യും സാ​​​മൂ​​​ഹി​​​ക സൗ​​​ഹൃ​​​ദ​​​ത്തെ​​​യും കു​​​റി​​​ച്ച് ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പാ എ​​​ഴു​​​തി​​​യ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ് പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. 32 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളും, കെ​​​സി​​​ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും ഡി​​​പ്പാ​​​ര്‍​ട്ടു​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രും, യു​​​വ​​​ജ​​​ന, സ​​​ന്ന്യാ​​​സ, അ​​​ല്മാ​​​യ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.


നാ​​​ളെ വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന കെ​​​സി​​​ബി​​​സി യോ​​​ഗം മൂ​​​ന്നി​​​ന് ഉ​​​ച്ച​​​യോ​​​ടു​​​കൂ​​​ടി സ​​​മാ​​​പി​​​ക്കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​​ന്മാ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.