നായ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക് 165.52 കോ​ടി​യു​ടെ ആ​സ്തി
നായ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക് 165.52 കോ​ടി​യു​ടെ ആ​സ്തി
Tuesday, December 1, 2020 1:45 AM IST
ച​​ങ്ങ​​നാ​​ശേ​​രി: 2020 മാ​​ർ​​ച്ച് 31-ലെ ​​ക​​ണ​​ക്കു​​പ്ര​​കാ​​രം നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് 165.52 കോ​​ടി രൂ​​പ​​യു​​ടെ ആ​​സ്തി. പെ​​രു​​ന്ന എ​​ൻ​​സ്എ​​സ് ആ​​സ്ഥാ​​ന​​ത്ത് ഓ​​ണ്‍​ലൈ​​ൻ മീ​​റ്റി​​ങ്ങി​​ലൂ​​ടെ ന​​ട​​ത്തി​​യ ബാ​​ല​​ൻ​​സ് ഷീ​​റ്റ് പൊ​​തു​​യോ​​ഗ​​ത്തി​​ലാ​​ണ് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​ൻ. ന​​രേ​​ന്ദ്ര​​നാ​​ഥ​​ൻ നാ​​യ​​ർ സ്വ​​ത്തു വി​​വ​​ര​​വും ബാ​​ക്കി​​പ​​ത്ര​​വും കാ​​ണി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. 2019 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2020 മാ​​ർ​​ച്ച് 31-വ​​രെ​​യു​​ള്ള ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് 99.13 കോ​​ടി രൂ​​പ വ​​ര​​വും 95.91 കോ​​ടി രൂ​​പ ചെ​​ല​​വും കാ​​ണി​​ക്കു​​ന്ന വ​​ര​​വു ചെ​​ല​​വു​​ക​​ണ​​ക്കു​​ക​​ളും ഇ​​ൻ​​കം​ആ​​ൻഡ് എ​​ക്സ്പെ​​ന്‍റി​​ച്ച​​ർ സ്റ്റേ​​റ്റ്മെ​​ന്‍റും യോ​​ഗം ഐ​​ക​​ക​​ണ്ഠ്യേ​​ന അം​​ഗീ​​ക​​രി​​ച്ചു. ട്ര​​ഷ​​റ​​ർ ഡോ.​​ശ​​ശി​​കു​​മാ​​ർ ഓ​​ഡി​​റ്റേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു.


ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ വി​​ശ​​ദീ​​ക​​ര​​ണ പ്ര​​സം​​ഗം ന​​ട​​ത്തി. താ​​ലൂ​​ക്ക് യൂ​​ണി​​യ​​നു​​ക​​ളി​​ൽ സ​​ജ്ജ​​മാ​​ക്കി​​യ 55 സെ​​ന്‍റ​​റു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലാ​​ണ് 60 താ​​ലൂ​​ക്ക് യൂ​​ണി​​യ​​നു​​ക​​ളി​​ൽ​​നിന്നു​​ള്ള പ്ര​​തി​​നി​​ധി​​സ​​ഭാം​​ഗ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത​​ത്. നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി പു​​തു​​താ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ഹ​​രി​​നാ​​മ​​കീ​​ർ​​ത്ത​​നം (വ്യാ​​ഖ്യാ​​ന​​സ​​ഹി​​തം) എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന​​ക​​ർ​​മ​​വും ന​​ടന്നു. ​​മ​​ന്നം​​സ​​മാ​​ധി​​യി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.