യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്നു പോ​ലീ​സ്
യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം  ആ​ത്മ​ഹ​ത്യ​യെ​ന്നു പോ​ലീ​സ്
Wednesday, December 2, 2020 12:33 AM IST
ചി​റ്റൂ​ർ: ക​ന്നി​മാ​രി​യി​ൽ യു​വാ​വ് ത​ല​യ്ക്കു വെ​ടി​യേ​റ്റു​മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്നു പോ​ലീ​സ്. തിങ്കളാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കു​റ്റി​ക്ക​ൽ​ച​ള്ള രാ​ജ​ന്‍റേയും ക​ല്യാ​ണി​ക്കു​ട്ടി​യു​ടേ​യും ഏകമ​ക​ൻ അ​ജി​ത്തി(31)നെ ​വീ​ട്ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താംവാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് ക​ല്യാ​ണി​ക്കു​ട്ടി.

ക​ല്യാ​ണി​ക്കു​ട്ടി​യും രാ​ജ​നും തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​ത​ന്നെ വെ​ടി​വയ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പോ​യി​ന്‍റ് 315 റൈ​ഫി​ളും ക​ണ്ടെ​ത്തി. രാ​ജ​ന്‍റെ പേ​രി​ലാ​ണ് തോ​ക്കി​ന്‍റെ ലൈ​സ​ൻ​സ്.


ചി​റ്റി​ല​ഞ്ചേ​രി​യി​ലെ ല​ഹ​രി​വി​മു​ക്തി​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത്ത് നാ​ലു​ദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

ബൈ​ക്ക് മെ​ക്കാ​നി​ക് കൂ​ടി​യാ​യ അ​ജി​ത്ത് അ​മി​ത​വേ​ഗ​ത്തിൽ ബൈ​ക്കോ​ടി​ക്കു​ന്ന​ത് ഹ​ര​മാ​ക്കി​യ ആ​ളാ​യി​രു​ന്നുവെന്നു പോലീസ് പറഞ്ഞു. ഇ​തേത്തുട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷി​താ​ക്ക​ൾ ബൈ​ക്ക് വീ​ട്ടി​ൽ പി​ടി​ച്ചു​വ​ച്ചി​രു​ന്നു. ഇ​തി​ൽ ക​ടു​ത്ത നി​രാ​ശ ഇ​യാ​ൾ പ്ര​ക​ട​മാ​ക്കി​യി​രു​ന്നു.
മീ​നാ​ക്ഷി​പു​രം എ​സ്ഐ സി.​കെ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി പി. ​ശ​ശി​കു​മാ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.