അ​ഭ​യ കേ​സ്: ഡ​മ്മിടെ​സ്റ്റ് അ​ശാ​സ്ത്രീ​യ​മെ​ന്നു പ്ര​തി​ഭാ​ഗം
അ​ഭ​യ കേ​സ്: ഡ​മ്മിടെ​സ്റ്റ് അ​ശാ​സ്ത്രീ​യ​മെ​ന്നു  പ്ര​തി​ഭാ​ഗം
Thursday, December 3, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഭ​​​യ കേ​​​സി​​​ൽ സി​​​ബി​​​ഐ ന​​​ട​​​ത്തി​​​യ ഡ​​​മ്മി ടെ​​​സ്റ്റ് അ​​​ശാ​​​സ്ത്രീ​​​യ​​​മെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗം. രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി​​​ക​​​ളി​​​ൽ നി​​​ന്ന് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി വി​​​ധി​​​ക​​​ളു​​​ണ്ടെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗം വാ​​​ദി​​​ച്ചു. ഒ​​​രാ​​​ൾ സ്വ​​​യം കി​​​ണ​​​റ്റി​​​ൽ വീ​​​ഴു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന മു​​​റി​​​വു​​​ക​​​ളും മ​​​റ്റാ​​​രെ​​​ങ്കി​​​ലും കി​​​ണ​​​റ്റി​​​ലേ​​​ക്ക് ഒ​​​രു വ്യ​​​ക്തി​​​യെ എ​​​ടു​​​ത്തി​​​ടു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന മു​​​റി​​​വു​​​ക​​​ളും വ്യ​​​ത്യ​​​സ്ത​​​മാ​​​കാം.

ആ​​​ത്മ​​​ഹ​​​ത്യ​​​യോ കൊ​​​ല​​​പാ​​​ത​​​ക​​​മോ ആ​​​കാം എ​​​ന്നാ​​​യി​​​രു​​​ന്നു സി​​​സ്റ്റ​​​ർ അ​​​ഭ​​​യ​​​യു​​​ടെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ ഡോ. ​​​സി. രാ​​​ധ​​​കൃ​​​ഷ്ണ​​​ൻ, ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ൻ ഡോ.​​​ക​​​ന്ത​​​സ്വാ​​​മി എ​​​ന്നി​​​വ​​​ർ കോ​​​ട​​​തി​​​യി​​​ൽ നേ​​​രി​​​ട്ടു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത് എ​​​ന്നും പ്ര​​​തി​​​ഭാ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​ഭാ​​​ഗ അ​​​ന്തി​​​മ വാ​​​ദ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.


സി​​​സ്റ്റ​​​ർ അ​​​ഭ​​​യ​​​യു​​​ടെ മ​​​ര​​​ണം കൊ​​​ല​​​പ​​​ത​​​ക​​​മാ​​​ണോ ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണോ എ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ സി​​​ബി​​​ഐ ത​​​ന്നെ ഇ​​​പ്പോ​​​ഴും നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കേ​​​ണ്ട​​​ത് പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​ണ്. ഇ​​​ക്കാ​​​ര്യം സു​​​പ്രീം കോ​​​ട​​​തി ത​​​ന്നെ വി​​​വി​​​ധ വി​​​ധി​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. സി​​​സ്റ്റ​​​ർ സെ​​​ഫി​​​യു​​​ടെ വാ​​​ദം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.