കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളകോൺഗ്രസ്-എം
Thursday, December 3, 2020 1:15 AM IST
കോ​​ട്ട​​യം: ഡ​​ൽ​​ഹി​​യി​​ൽ ക​​ർ​​ഷ​​ക​​ർ ന​​ട​​ത്തു​​ന്ന പോ​​രാ​​ട്ട​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ്-എം ​​ഇ​​ന്ന് സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം വ​​ഴി​​യോ​​ര സ​​മ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളി​​ലും ഗൃ​​ഹ​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ലും സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ പ്ല​​ക്കാ​​ർ​​ഡു​​ക​​ളേ​​ന്തി​​യാ​​കും വീ​​ടു​​ക​​ളി​​ലെ​​ത്തു​​ക. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ കാ​​ർ​​ഷി​​ക നി​​യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ക​​ർ​​ഷ​​ക​​ർ ഡ​ൽ​ഹി​യി​ൽ ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭം ഏ​​ഴാം ദി​​വ​​സ​​വും തു​​ട​​രു​​ക​​യാ​​ണ്. ക​​ർ​​ഷ​​ക​​ന്‍റെ ജീ​​വി​​ത​​വും ജീ​​വ​​നും കോ​​ർ​​പ്പ​​റേ​​റ്റു​​ക​​ൾ​​ക്ക് തീ​​റെ​​ഴു​​താ​​ൻ ശ്ര​​മി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ സ​​മ​​ര​​ങ്ങ​​ളെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് പാർട്ടി ചെയർ മാൻ ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.