കോ​വി​ഡ് പ​രി​ശോ​ധ​ന: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി
Thursday, December 3, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ്19 പ​​​രി​​​ശോ​​​ധ​​​നാ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 15ന് ​​​ഇ​​​റ​​​ക്കി​​​യ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​ബ​​​ന്ധ​​​മാ​​​യാ​​​ണ് ചി​​​ല​​​ത് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്ത് പു​​​തു​​​ക്കി​​​യ​​​ത്. സ​​​മീ​​​പ​​​കാ​​​ല​​​ത്തെ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ച് മ​​​തി​​​യാ​​​യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​മാ​​​യാ​​​ണ് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ല്‍ പെ​​​ട്ടെന്നുരോ​​​ഗം വ​​​രു​​​ന്ന ദു​​​ര്‍​ബ​​​ല വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ക​​​ളാ​​​യ 60 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍, ഗ​​​ര്‍​ഭി​​​ണി​​​ക​​​ളും അ​​​ടു​​​ത്തി​​​ടെ പ്ര​​​സ​​​വി​​​ച്ച അ​​​മ്മ​​​മാ​​​രും, ക​​​ടു​​​ത്ത പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വു​​​ള്ള കു​​​ട്ടി​​​ക​​​ള്‍, ഗു​​​രു​​​ത​​​ര രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് ക​​​ണ്ടെ​​​യ്ന്‍​മെ​​​ന്‍റ് കാ​​​ല​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ ത​​​ന്നെ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​താ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ല്‍ വേഗത്തിൽ രോ​​​ഗം വ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള വ്യ​​​ക്തി​​​ക​​​ള്‍​ക്ക് എ​​​ത്ര​​​യും വേ​​​ഗം ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും വേ​​​ണം.


വൃ​​​ദ്ധ സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലും മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള എ​​​ല്ലാ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ന്നു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ല്‍ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള എ​​​ല്ലാ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും എ​​​ത്ര​​​യും വേ​​​ഗം ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.