ക​ര്‍​ഷ​കരുടെ ആ​ശ​ങ്ക​ പ​രി​ഹ​രി​ക്ക​ണം: കെ​സി​ബി​സി
ക​ര്‍​ഷ​കരുടെ ആ​ശ​ങ്ക​ പ​രി​ഹ​രി​ക്ക​ണം: കെ​സി​ബി​സി
Thursday, December 3, 2020 1:15 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രിന്‍റെ കാ​​​ര്‍​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക ജ​​​ന​​​ത​​​യ്ക്കു​​​ണ്ടാ​​​യ ആ​​​ശ​​​ങ്കൾ അ​​​ക​​​റ്റ​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​നം. കാ​​​ര്‍​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു സ​​​മ്മേ​​​ള​​​നം ച​​​ര്‍​ച്ച ന​​​ട​​​ത്തി.

ദി​​​ല്ലി​​​യി​​​ല്‍ തു​​ട​​രു​​ന്ന സ​​​മ​​​രം ക​​​ര്‍​ഷ​​​ക​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളാ​​​ണ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തെന്നു യോഗം വിലയിരുത്തി. പു​​​തി​​​യ കാ​​​ര്‍​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ്യ​​​ക്ത​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം. ക​​​ര്‍​ഷ​​​ക സൗ​​​ഹൃ​​​ദ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ​​​യെ മാ​​​റ്റാ​​​നു​​​ള്ള ജ​​​ന​​​പ്രി​​​യ ​പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കു രൂ​​​പം​​​കൊ​​​ടു​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ര്‍​ഷ​​​ക സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ല്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള വ​​​ന്‍​കി​​​ട ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ഇ​​​ന്ത്യ​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ 86 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന ചെ​​​റു​​​കി​​​ട നാ​​​മ​​​മാ​​​ത്ര ക​​​ര്‍​ഷ​​​ക​​​രെ കൂ​​​ടു​​​ത​​​ല്‍ ദു​​​രി​​​ത​​​ത്തി​​​ലാ​​​ഴ്ത്താ​​​ന്‍ ഇ​​​ട​​​യു​​​ണ്ടെ​​​ന്ന വി​​​ദ​​​ഗ്ധ​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണം. ഭൂ​​​രി​​​ഭാ​​​ഗം വ​​​രു​​​ന്ന പാ​​​വ​​​പ്പെ​​​ട്ട ക​​​ര്‍​ഷ​​​ക​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ര്‍​ഗം ഉ​​​റ​​​പ്പാ​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.