കുസാറ്റിന്റെ ഗവേഷണത്തിന് അമേരിക്കന്‍ പേറ്റന്റ്
Friday, December 4, 2020 12:04 AM IST
കളമശേരി: പ്രോഗ്രാം എഴുതാതെ സോഫ്റ്റ്വെയര് തയാറാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കംപ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ ഗവേഷണത്തിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു.
കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി പ്രഫ. ഫിലിപ് സാമുവല്‍, ചെങ്ങൂര്‍ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫ. എം.എസ്. രേണു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ‘ബൈറ്റ് കോഡ് ജനറേഷന് ഫ്രം യുഎംഎല്‍ മോഡല്‍’എന്ന ഗവേഷണത്തിനാണ് അന്താരാഷ്ട്ര ബഹുമതി ലഭിച്ചത്. ആദ്യമായാണ് കുസാറ്റിന് അമേരിക്കന്‍ പേറ്റന്റ് ലഭിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് സോഫ്റ്റ്വെയര് രംഗത്ത് ലഭിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പേറ്റന്റ് കൂടിയാണിത്.