ഫ​സ്റ്റ്ബെ​ല്ലി​ല്‍ 10നും 12​നും കൂ​ടു​ത​ല്‍ ക്ലാസുകൾ
ഫ​സ്റ്റ്ബെ​ല്ലി​ല്‍ 10നും 12​നും  കൂ​ടു​ത​ല്‍ ക്ലാസുകൾ
Friday, December 4, 2020 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്ന ഫ​​​സ്റ്റ്ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ആ​​​ദ്യം പൊ​​​തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന പ​​​ത്ത്, പ​​​ന്ത്ര​​​ണ്ട് ക്ലാ​​​സു​​​ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ന​​​ല്‍​കി​​​ക്കൊ​​​ണ്ട് തി​​​ങ്ക​​​ളാ​​​ഴ്ച്ച മു​​​ത​​​ല്‍ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പു​​​തി​​​യ ടൈം​​​ടേ​​​ബി​​​ള്‍ അ​​​നു​​​സ​​​രി​​​ച്ച് തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​​വ​​​രെ പ്ല​​​സ് ടു​​​വി​​​ന് ദി​​​വ​​​സം ഏ​​​ഴു ക്ലാ​​​സു​​​ക​​​ളും പ​​​ത്തി​​​ന് അ​​​ഞ്ചു ക്ലാ​​​സു​​​ക​​​ളും ഉ​​​ണ്ടാ​​​കും.

പ്ല​​​സ് ടു​​​വി​​​ന് നി​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്നു ക്ലാ​​​സു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ല്‍ ആ​​​റു വ​​​രെ നാ​​​ലു ക്ലാ​​​സു​​​ക​​​ളാ​​​ണ് അ​​​ധി​​​ക​​​മാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ത് വി​​​വി​​​ധ വി​​​ഷ​​​യ ഗ്രൂ​​​പ്പു​​​ക​​​ളാ​​​യ​​​തു​​​കൊ​​​ണ്ട് ഒ​​​രു കു​​​ട്ടി​​​ക്ക് പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ച് ക്ലാ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ണേ​​​ണ്ടി വ​​​രു​​​ന്നി​​​ല്ല. പ്ല​​​സ്‍​വ​​​ണ്ണി​​​നു നി​​​ല​​​വി​​​ലു​​​ള്ള​​​പോ​​​ലെ‍ രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ 12 മ​​​ണി വ​​​രെ ര​​​ണ്ട് ക്ലാ​​​സു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കും. പ​​​ത്താം ക്ലാ​​​സി​​​ന് രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ 11 വ​​​രെ​​​യു​​​ള്ള മൂ​​​ന്നു ക്ലാ​​​സു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ ര​​​ണ്ടു ക്ലാ​​​സു​​​ക​​​ള്‍ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

എ​​​ട്ട്, ഒ​​​ന്‍​പ​​​ത് ക്ലാ​​​സു​​​ക​​​ള്‍​ക്ക് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നും 2.30 നു​​​മാ​​​യി ഓ​​​രോ ക്ലാ​​​സു​​​ണ്ടാ​​​കും. ചൊ​​​വ്വ ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 1.30 നാ​​​ണ് ഏ​​​ഴാം ക്ലാ​​​സ്. ആ​​​റാം ക്ലാ​​​സി​​​ന് ചൊ​​​വ്വ (1.30), ബു​​​ധ​​​ന്‍ (1.00 ), വെ​​​ള്ളി (12.30) ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും അ​​​ഞ്ചാം ക്ലാ​​​സി​​​ന് ചൊ​​​വ്വ, വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഒ​​​രു മ​​​ണി​​​ക്കും ക്ലാ​​​സു​​​ണ്ടാ​​​കും. നാ​​​ലാം ക്ലാ​​​സി​​​ന് തി​​​ങ്ക​​​ള്‍ (1.00 ), ബു​​​ധ​​​ന്‍ (12.30), വെ​​​ള്ളി (12.00) ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും, മൂ​​​ന്നാം ക്ലാ​​​സി​​​ന് തി​​​ങ്ക​​​ള്‍, ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 12.30നും ​​​ആ​​​യി​​​രി​​​ക്കും ക്ലാ​​​സ്. ഒ​​​ന്നാം ക്ലാ​​​സി​​​ന് തി​​​ങ്ക​​​ളും ബു​​​ധ​​​നും, ര​​​ണ്ടാം ക്ലാ​​​സി​​​ന് ചൊ​​​വ്വ​​​യും വ്യാ​​​ഴ​​​വും ഉ​​​ച്ച​​​യ്ക്ക് 12.00 മ​​​ണി​​​ക്ക് ആ​​​യി​​​രി​​​ക്കും ക്ലാ​​​സു​​​ക​​​ള്‍.

ജ​​​നു​​​വ​​​രി​​​യോ​​​ടെ പ​​​ത്തി​​​നും പ​​​ന്ത്ര​​​ണ്ടി​​​നും പ്ര​​​ത്യേ​​​ക റി​​​വി​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ സം​​​പ്രേ​​​ഷ​​​ണം ന​​​ട​​​ത്തി ക്ലാ​​​സു​​​ക​​​ള്‍ പൂ‍‍​ത്തി​​​യാ​​​ക്കാ​​​നും അ​​​തി​​​നു ശേ​​​ഷം ഇ​​​തേ മാ​​​തൃ​​​ക​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യ​​​മെ​​​ടു​​​ത്ത് മ​​​റ്റ് ക്ലാ​​​സു​​​ക​​​ള്‍​ക്കു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത് തീ​​​ര്‍​ക്കാ​​​നും‍ ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള സം​​​പ്രേ​​​ഷ​​​ണ സ​​​മ​​​യ​​​വും ക്ര​​​മേ​​​ണ വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശ​​​മു​​​ണ്ട്. സ​​​മാ​​​ന​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം പ്ര​​​ത്യേ​​​ക​​​മാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ത​​​മി​​​ഴ്, ക​​​ന്ന​​​ട മീ​​​ഡി​​​യം ക്ലാ​​​സു​​​ക​​​ള്‍​ക്കും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു.


പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ര്‍​ക്കാ​​​ന്‍ ഡി​​​സം​​​ബ​​​ര്‍ 25 ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ ക്ലാ​​​സു​​​ക​​​ള്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. ശ​​​നി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 10, 12 ക്ലാ​​​സു​​​ക​​​ള്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. പ്ല​​​സ്‍​ടു​​​കാ​​​ര്‍​ക്ക് പ​​​ര​​​മാ​​​വ​​​ധി നാ​​​ലു ക്ലാ​​​സു​​​ക​​​ളും പ​​​ത്താം ക്ലാ​​​സു​​​കാ​​​ര്‍​ക്ക് വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ല്‍ ആ​​​റു വ​​​രെ ഓ​​​പ്ഷ​​​നു​​​ക​​​ളോ​​​ട് കൂ​​​ടി​​​യ ഒ​​​രു ക്ലാ​​​സും (ഭാ​​​ഷാ ക്ലാ​​​സു​​​ക​​​ള്‍) എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രി​​​ക്കും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ക്ര​​​മീ​​​ക​​​ര​​​ണം. അ​​​തോ​​​ടൊ​​​പ്പം അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള കി​​​ളി​​​ക്കൊ​​​ഞ്ച​​​ല്‍, ലി​​​റ്റി​​​ല്‍ കൈ​​​റ്റ്സ് കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള ക്ലാ​​​സു​​​ക​​​ള്‍, ഹ​​​ലോ ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ സ്ഥി​​​രം പ​​​രി​​​പാ​​​ടി​​​ക​​​ളും ശ​​​നി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി വ​​​രെ പ​​​ത്താം ക്ലാ​​​സു​​​കാ​​​ര്‍​ക്ക് വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ 7.30 വ​​​രെ​​​യും പി​​​റ്റേ​​​ന്ന് രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ​​​യും പ്ല​​​സ്‍​ടു​​​കാ​​​ര്‍​ക്ക് ദി​​​വ​​​സ​​​വും രാ​​​ത്രി 7.30 മു​​​ത​​​ല്‍ 11 വ​​​രെ​​​യും പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. സ​​​മ​​​യ​​​ക്കു​​​റ​​​വു​​​ള്ള​​​തി​​​നാ​​​ല്‍ ജ​​​നു​​​വ​​​രി പ​​​കു​​​തി വ​​​രെ മ​​​റ്റു ക്ലാ​​​സു​​​ക​​​ളു​​​ടെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ജൂ​​​ണ്‍ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച ഫ​​​സ്റ്റ്ബെ​​​ല്ലി​​​ല്‍ ആ​​​ദ്യ ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ 4400 ക്ലാ​​​സു​​​ക​​​ള്‍ ഇ​​​തി​​​ന​​​കം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു ക​​​ഴി​​​ഞ്ഞു. മു​​​ഴു​​​വ​​​ന്‍ ക്ലാ​​​സു​​​ക​​​ളും ഫ​​​സ്റ്റ്ബെ​​​ല്‍ പോ​​​ര്‍​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.

ഓ​​​രോ ദി​​​വ​​​സ​​​ത്തെ ടൈം​​​ടേ​​​ബി​​​ളും, ക്ലാ​​​സു​​​ക​​​ളും www.firstbe ll.kite.kerala.gov.in ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.