50 ബോ​ട്ടി​ൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ
50 ബോ​ട്ടി​ൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, December 4, 2020 12:39 AM IST
പാ​​​ല​​​ക്കാ​​​ട്: മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 50 ബോ​​​ട്ടി​​​ൽ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി യു​​​വാ​​​വി​​​നെ ജി​​​ല്ലാ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡും പാ​​​ല​​​ക്കാ​​​ട് ടൗ​​​ണ്‍ നോ​​​ർ​​​ത്ത് പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ടി​​​കൂ​​​ടി. ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി തൃ​​​ക്ക​​​ടീ​​​രി സ്വ​​​ദേ​​​ശി മ​​​ൻ​​​സൂ​​​ർ അ​​​ലി (33) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പാ​​​ല​​​ക്കാ​​​ട് മു​​​നി​​​സി​​​പ്പ​​​ൽ ബ​​​സ് സ്റ്റാ​​​ൻ​​​ഡ് ഭാ​​​ഗ​​​ത്ത് ഇ​​​ട​​​പാ​​​ടു​​​കാ​​​രെ കാ​​​ത്തു നി​​​ൽ​​​ക്കു​​​മ്പോ​​​ഴാ​​​ണ് ര​​​ഹ​​​സ്യ​​​വി​​​വ​​​രം കി​​​ട്ടി​​​യ​​​ത​​​നു​​​സ​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി വ​​​ല​​​യി​​​ലാ​​​യ​​​ത്. അ​​​ഞ്ചു ഗ്രാം ​​​വീ​​​ത​​​മു​​​ള്ള 50 പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ൾ പ്ര​​​തി​​​ക​​​ളു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു. ആ​​​റാ​​​യി​​​രം രൂ​​​പ​​​യ്ക്കാ​​​ണ് അ​​​ഞ്ചു ഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ ബോ​​​ട്ടി​​​ൽ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. കൊ​​​ച്ചി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ക​​​ഞ്ചാ​​​വ് ലോ​​​ബി​​​യാ​​​ണ് ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ എ​​​ത്തി​​​ച്ചു കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.