ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍​ച്ച​യാ​യി ക​ള്ളം പ​റ​യു​ന്നു: ക​സ്റ്റം​സ്
ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍​ച്ച​യാ​യി ക​ള്ളം പ​റ​യു​ന്നു: ക​സ്റ്റം​സ്
Friday, December 4, 2020 12:39 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ അ​​റ​​സ്റ്റി​​​ലാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ക​​​ള്ളം പ​​​റ​​​യു​​​ന്നെ​​​ന്നു കോ​​​ട​​​തി​​​യി​​​ല്‍ ക​​​സ്റ്റം​​​സ് അ​​റി​​യി​​ച്ചു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​ര്‍ സ​​​ത്യം പ​​​റ​​​യു​​​ന്നി​​​ല്ല. മി​​​ക്ക ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കും തു​​​ട​​​ര്‍​ച്ച​​​യാ​​​യി നു​​​ണ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ര്‍​ത്ത ക​​​സ്റ്റം​​​സ്, സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന കൊ​​​ച്ചി​​​യി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.​

ത​​​നി​​​ക്ക് ഒ​​​രു ഫോ​​​ണേ​​​യു​​​ള്ളൂ എ​​​ന്നാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ര്‍ ആ​​ദ്യം മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ര​​​ണ്ട് ഫോ​​​ണു​​​ക​​​ള്‍ കൂ​​​ടി ഭാ​​​ര്യ കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഈ ​​മൂ​​​ന്നു ഫോ​​​ണു​​​ക​​​ളും ഇ​​​പ്പോ​​​ള്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ണ്ട്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ മു​​ഖ്യ​​പ്ര​​തി​​ക​​ളാ​​യ സ്വ​​​പ്ന​​​യു​​​ടെ​​​യും സ​​​രി​​​ത്തി​​ന്‍റെ​​​യും ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ​​​യും ന​​​ട​​​ന്നു. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി​​​ട്ടാ​​​ണ് ര​​​ഹ​​​സ്യ​​​മൊ​​​ഴി എ​​​ടു​​​ത്ത​​​ത്.


നി​​​ല​​​വി​​​ല്‍ ക​​​സ്റ്റം​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ള്‍. കോ​​​ണ്‍​സു​​​ലേ​​​റ്റ് ഉ​​​ന്ന​​​ത​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​മ​​​ട​​​ക്കം സ്വ​​​പ്ന​​​യു​​​ടെ​​​യും സ​​​രി​​​ത്തി​​​ന്‍റെ​​​യും ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യി​​​ല്‍ ഉ​​​ണ്ടെ​​​ന്നാ​​​ണ് വി​​​വ​​​രം. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് പു​​റ​​മെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ മ​​​റ്റു ചി​​​ല​​​ര്‍​ക്കൂ​​​കു​​​ടി ക​​​ള​​​ള​​​ക്ക​​​ട​​​ത്ത് സം​​​ബ​​​ന്ധി​​​ച്ച് അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നു സ്വ​​​പ്ന ക​​​സ്റ്റം​​​സി​​​ന് നേ​​ര​​ത്തെ മൊ​​​ഴി ന​​​ല്‍​കി​​​യി​​രു​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എം. ര​​​വീ​​​ന്ദ്ര​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റി​​​ന് പി​​​ന്നാ​​​ലെ ക​​​സ്റ്റം​​​സും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി ഏ​​​ഴി​​​ലേ​​​ക്കു മാ​​​റ്റി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.