റബർ ബോർഡ് നേരിട്ട് റബർ സംഭരിക്കണം: ഇൻഫാം
റബർ ബോർഡ് നേരിട്ട് റബർ സംഭരിക്കണം: ഇൻഫാം
Friday, December 4, 2020 12:39 AM IST
കോ​​ട്ട​​യം: അ​​പ്രാ​​യോ​​ഗി​​ക പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കു​ന്ന​തി​നു പ​ക​രം രാ​​ജ്യാ​​ന്ത​​ര വി​​ല​​യ്ക്ക് ക​​ർ​​ഷ​​ക​​രി​​ൽ നി​​ന്ന് നേ​​രി​​ട്ട് റ​​ബ​​ർ സം​​ഭ​​രി​​ക്കു​​വാ​​ൻ റ​​ബ​​ർ ബോ​​ർ​​ഡ് ത​​യ്യാ​​റാ​​ക​​ണ​​മെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യാ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഒ​​രു കി​​ലോ​​ഗ്രാം റ​​ബ​​റി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​വി​​ല 187 രൂ​​പ​​യു​​ണ്ടാ​​യി​​രി​​ക്കു​​ന്പോ​​ൾ ആ​​ഭ്യ​​ന്ത​​ര​​വി​​പ​​ണി​​യി​​ലെ റ​​ബ​​ർ​​ബോ​​ർ​​ഡ് വി​​ല 163 രൂ​​പ​​യും ക​​ർ​​ഷ​​ക​​ർ​​ക്ക് ല​​ഭി​​ക്കു​​ന്ന​​ത് 159 രൂ​​പ​​യു​​മാ​​ണ്. ക്രി​​യാ​​ത്മ​​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ത്താ​​തെ ബോ​​ർ​​ഡ് നി​​ര​​ന്ത​​രം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ പ​​ല​​തും പ്ര​​ഹ​​സ​​ന​​ങ്ങ​​ളും വ​​ൻ പ​​രാ​​ജ​​യ​​ങ്ങ​​ളു​​മാ​​ണ്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വി​​ല​​സ്ഥി​​ര​​താ​​പ​​ദ്ധ​​തി തു​​ക 150 രൂ​​പ​​യി​​ൽ നി​​ന്ന് 200 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.