പോ​പ്പു​ല​ര്‍​ ഫ്ര​ണ്ട് നേതാക്കളുടെ വീടുകളിൽ ഇ​ഡി റെ​യ്ഡ്
പോ​പ്പു​ല​ര്‍​ ഫ്ര​ണ്ട് നേതാക്കളുടെ  വീടുകളിൽ ഇ​ഡി റെ​യ്ഡ്
Friday, December 4, 2020 1:03 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ (പി​​​എ​​​ഫ്‌​​​ഐ) ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും ഓ​​ഫീ​​സു​​ക​​ളി​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​ന്ന​​ലെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി) റെ​​​യ്ഡ് ന​​​ട​​​ത്തി​. കോ​​ഴി​​ക്കോ​​ട്, മ​​​ല​​​പ്പു​​​റം, എ​​റ​​ണാ​​കു​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലും പ​​​രി​​​ശോ​​​ധ​​​ന​ ന​​​ട​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ല്‍ ഒ​​​രേ സ​​​മ​​​യ​​മാ​​യി​​രു​​ന്നു റെ​​​യ്ഡ്. പ​​രി​​ശോ​​ധ​​ന മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം നീ​​​ണ്ടു.

പി​​​എ​​​ഫ്‌​​​ഐ ദേ​​​ശീ​​​യ ചെ​​​യ​​​ര്‍​മാ​​​ന്‍ ഒ.​​എം.​​എ. സ​​ലാ​​മി​​ന്‍റെ മ​​ഞ്ചേ​​രി​​യി​​ലെ വീ​​ട്ടി​​ലും ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ന​​സ​​റു​​ദ്ദീ​​ന്‍ എ​​ള​​മ​​ര​​ത്തി​​ന്‍റെ മ​​ല​​പ്പു​​റം വാ​​ഴ​​ക്കാ​​ട്ടെ വീ​​ട്ടി​​ലും ‌എ​​ൻ​​ഡി​​എ​​ഫ് സ്ഥാ​​പ​​ക നേ​​താ​​വ് അ​​ബ്ദു​​ൾ റ​​ഹ്മാ​​ന്‍റെ ക​​ള​​മ​​ശേ​​രി കു​​മ്മ​​ഞ്ചേ​​രി​​യി​​ലെ വീ​​ട്ടി​​ലും ക​​ര​​മ​​ന അ​​ഷ്റ​​ഫ് മൗ​​ല​​വി​​യു​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം പൂ​​ന്തു​​റ​​യി​​ലെ വീ​​ട്ടി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ന്നു. പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ടി​​ന്‍റെ കോ​​ഴി​​ക്കോ​​ട് മീ​​ഞ്ച​​ന്ത​​യി​​ലെ സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ലും റെ​​യ്ഡ് ന​​ട​​ത്തി.


ഡ​​​ല്‍​ഹി​​​യി​​​ല്‍നി​​​ന്നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ഇ​​ഡി​​യു​​ടെ കൊ​​​ച്ചി യൂ​​​ണി​​​റ്റ് നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത റെ​​​യ്ഡി​​​ല്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​ന്‍റെ വ​​​രു​​​മാ​​​ന​​​സ്രോ​​​ത​​​സാ​​​ണ് തെ​​​ര​​​ഞ്ഞ​​​ത്. ഡ​​​ല്‍​ഹി ക​​​ലാ​​​പ​​​ത്തി​​​ല്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​നെ​​​തി​​​രേ നേ​​​ര​​​ത്തെ റി​​​പ്പോ​​​ര്‍​ട്ട് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.