അ​ഖി​ലേ​ന്ത്യ ഹോ​മി​യോ പി​ജി മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി ഒ​ന്നാ​മ​ത്
Saturday, December 5, 2020 12:39 AM IST
ഇ​​​രി​​​ട്ടി: അ​​​ഖി​​​ലേ​​​ന്ത്യാ ഹോ​​​മി​​​യോ പി​​​ജി മെ​​​ഡി​​​ക്ക​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി​​​നി കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​ത്. ഇ​​​രി​​​ട്ടി നേ​​​രം​​​പോ​​​ക്കി​​​ലെ ഡോ. ​​​ബി.​​​ജി. ബി​​​ജി​​​ത മ​​​ണ്ഡേ​​​ലാ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ അ​​​ഞ്ചാം​ റാ​​​ങ്കും കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മെ​​​ത്തി​​​യ​​​ത്.

അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ൽ ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബി​​​ജി​​​ത​​​യ്ക്കു​​ത​​​ന്നെ​​​യാ​​​ണ് ഒ​​​ന്നാം റാ​​​ങ്ക്. റി​​​ട്ട. ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഇ​​​രി​​​ട്ടി നേ​​​രം​​​പോ​​​ക്കി​​​ലെ ഡോ.​​​മ​​​ണ്ഡേ​​​ൽ-​​​ഡോ.​​​ഗീ​​​താ​​​ദേ​​​വി ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.


മം​​​ഗ​​​ളൂ​​​രു ഫാ​​​ദ​​​ർ മു​​​ള്ള​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് ഒ​​​ന്നാം​​​റാ​​​ങ്കോ​​​ടെ​​​യാ​​​ണ് ബി​​​ജി​​​ത ബി​​​എ​​​ച്ച്എം​​​എ​​​സ് പാ​​​സാ​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പി​​​ജി​​​ക്ക് ചേ​​​രാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ബി​​​ജി​​​ത പ​​​റ​​​ഞ്ഞു.

ബി​​​ജി​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​രി ഡോ.​​​ഷാ​​​ലി​​​നി മ​​​ണ്ഡേ​​​ലും പി​​​ജി പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യി​​​രു​​​ന്നു. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ 24 പ​​​ർ​​​ഗ​​​ന​​​സ് ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് മ​​​ണ്ഡേ​​​ലും കു​​​ടും​​​ബ​​​വും ഇ​​​രി​​​ട്ടി​​​യി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.