ഐ​ടി പ​ദ്ധ​തി​: പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്‍റെ വി​ല​ക്കിന് ഹൈക്കോടതി സ്റ്റേ
ഐ​ടി പ​ദ്ധ​തി​: പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്‍റെ വി​ല​ക്കിന് ഹൈക്കോടതി സ്റ്റേ
Saturday, December 5, 2020 1:37 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഐ​​​ടി പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍നി​​​ന്നു ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി ക​​​മ്പ​​​നി​​​യാ​​​യ പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പേഴ്സിനെ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തേ​​​ക്കു വി​​​ല​​​ക്കി​​​യ തീ​​​രു​​​മാ​​​നം ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ വി​​​ല​​​ക്കി​​​നെ ചോ​​​ദ്യംചെ​​​യ്ത് പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പേഴ്സ് ക​​​മ്പ​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

അ​​​ടു​​​ത്ത 16ന​​​കം ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പേഴ്സ് ക​​​മ്പ​​​നി ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റാ​​​യ സ​​​ര്‍​ക്കാ​​​രി​​ന്‍റെ സ്പേ​​​സ് പാ​​​ര്‍​ക്ക് പ​​​ദ്ധ​​​തി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ സ്‌​​​പേ​​​സ് പാ​​​ര്‍​ക്കി​​​ല്‍ നി​​​യ​​​മി​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​ ന​​​വം​​​ബ​​​ര്‍ 27നാ​​​യി​​​രു​​​ന്നു പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പേഴ്സി​​​നെ വി​​​ല​​​ക്കി​​​യ സ​​​ര്‍​ക്കാ​​​ർ തീ​​​രു​​​മാ​​​നം. മ​​തി​​യാ​​യ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​തി​​രു​​ന്നി​​ട്ടും സ്വ​​പ്ന​​​യെ നി​​​യ​​​മി​​​ച്ചെ​​​ന്നും ഇ​​​വ​​​രു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​മ​​​ട​​​ക്കം മ​​​നഃ​​​പൂ​​​ര്‍​വം പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും കെ ​​​ഫോ​​​ണ്‍ പ​​​ദ്ധ​​​തി ക​​​രാ​​​ര്‍ പു​​​തു​​​ക്കി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗം കേ​​​ള്‍​ക്കു​​​ക​​​യോ വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത് സ്വാ​​​ഭാ​​​വി​​​ക​​നീ​​​തി​​​യു​​​ടെ നി​​​ഷേ​​​ധ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ക​​​മ്പ​​​നി ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കെ​​​എ​​​സ്‌​​​ഐ​​​ടി​​​ഐ​​​എ​​​ല്‍ എം​​​ഡി ഡോ. ​​​സി. ജ​​​യ​​​ശ​​​ങ്ക​​​ര്‍ പ്ര​​​സാ​​​ദി​​ന്‍റെ ശി​​​പാ​​​ര്‍​ശ​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് സ്വ​​​പ്ന​​​യ്ക്കു നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​തെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.