ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇന്നു യു​ഡി​എ​ഫ് വെ​ർ​ച്വ​ൽ റാ​ലി
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇന്നു യു​ഡി​എ​ഫ് വെ​ർ​ച്വ​ൽ റാ​ലി
Saturday, December 5, 2020 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്ന് വെ​​​ർ​​​ച്വ​​​ൽ റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഴി​​​മ​​​തി​​​ക്കും ജ​​​ന​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും വി​​​ക​​​സ​​​ന വി​​​രു​​​ദ്ധ മ​​​നോ​​​ഭാ​​​വ​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യാ​​​ണു റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ ഒ​​​ന്നു വ​​​രെ ന​​​ട​​​ക്കു​​​ന്ന വെ​​​ർ​​​ച്വ​​​ൽ റാ​​​ലി പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം.​​​എം.​​​ഹ​​​സ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, മ​​​റ്റു യു​​​ഡി​​​എ​​​ഫ്. നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.