മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, December 5, 2020 11:57 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ൽ മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. അ​ടി​മാ​ലി ടൗ​ണി​ലും മ​റ്റു​മാ​യി താ​മ​സി​ച്ച് വ​ന്നി​രു​ന്ന കൊ​ച്ചു​പാ​റ​ക്ക​ൽ മാ​ത്യു​വി(50)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഹി​ൽ​ഫോ​ർ​ട്ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ ആ​ൾ മൃ​ത​ദേ​ഹം കാ​ണു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി മൃ​ത​ദേ​ഹം മാ​ത്യു​വി​ന്‍റേതാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ബ​ന്ധു​ക്ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് മൃ​ത​ദേ​ഹം മാ​ത്യു​വി​ന്‍റേ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.


കൊ​ല​പാ​ത​ക​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും മാ​ത്യു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ല​രെ​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​രേ​യും ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണെ​ന്നും അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.
മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ര​ക്തം ത​ളം​കെ​ട്ടി കി​ട​ന്നി​രു​ന്ന​താ​യും ഇ​വി​ടെ​നി​ന്നു ഒ​രു സി​മ​ന്‍റി​ഷ്ടി​ക​യു​ടെ ഭാ​ഗം ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

പ​ല​വി​ധ ജോ​ലി​ക​ളു​മാ​യി ഏ​റെ​കാ​ല​മാ​യി അ​ടി​മാ​ലി ടൗ​ണി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ത്യു ക​ട​ക​ളു​ടെ​യും മ​റ്റും വ​രാ​ന്ത​ക​ളി​ലാ​യി​രു​ന്നു കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.