കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Saturday, December 5, 2020 11:57 PM IST
പ​ത്ത​നം​തി​ട്ട: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഓ​മ​ല്ലൂ​ർ പ​റ​യ​നാ​ലി വ​ല്യ​വീ​ട്ടി​ൽ ഷി​ബി​ൻ ബാ​ബു​വാ (26) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യിലാ​ണ് സം​ഭ​വം. സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭാ​ഗ​ത്തു​നി​ന്നും അ​ഴൂ​രി​ലേ​ക്കു പോ​യ കാ​റാ​ണ് പ​ത്ത​നം​തി​ട്ട സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റും വ​ലി​യ മ​ര​വും ഇ​ടി​ച്ചു​ത​ക​ർ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു മ​റി​ഞ്ഞ​ത്.

ഷി​ബി​നാ​യി​രു​ന്നു കാ​റോ​ടി​ച്ചി​രു​ന്ന​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ര്യാ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത്, സ​ന്ദീ​പ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ കട്ടർ ഉപ‍‍ യോഗിച്ച് മുറിച്ചാണ് ഫ​യ​ർ​ഫോ​ഴ്സ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി ശ​രീ​ര​ത്തി​ൽ തു​ള​ച്ചു​ക​യ​റി കാ​റി​നു പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.പ​ത്ത​നം​തി​ട്ട ബി​സ്മി ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ഷി​ബി​ൻ ബാ​ബു. ഭാ​ര്യ​യും മൂ​ന്ന​ര വ​യ​സു​ള​ള ഒ​രു കു​ട്ടി​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.