മെ​ഡി​ക്ക​ൽ ര​ണ്ടാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 10 ന്
Sunday, December 6, 2020 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ൻ​​​പ​​​തി​​​ന് രാ​​​വി​​​ലെ 11വ​​​രെ ല​​​ഭി​​​ക്കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, വെ​​​റ്റ​​​റി​​​ന​​​റി, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റും ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റും 10- ന് ​​​വൈ​​​കു​​​ന്നേ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ്/​​​അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ/​​​വെ​​​റ്റ​​​റി​​​ന​​​റി/ ഫോ​​​റ​​​സ്ട്രി / ഫി​​​ഷ​​​റീ​​​സ് കോ​​​ഴ്സു​​​ക ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ഫീ​​​സ്/ ബാ​​​ക്കി തു​​​ക (ബാ​​​ധ​​​ക​​​മെ​​​ങ്കി​​​ൽ) 11 മു​​​ത​​​ൽ 15 ന് ​​​മൂ​​​ന്നു വ​​​രെ ഓ​​​ണ്‍​ലൈ​​​ൻ പേ​​​മെ​​​ന്‍റ് മു​​​ഖാ​​​ന്തി​​​ര​​​മോ ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ അടയ്ക്കേ​​​ണ്ടതാ​​​ണ്. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ഴ്സ്/ കോ​​​ള​​​ജി​​​ൽ 11 മു​​​ത​​​ൽ 15 ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു മ​​​ണി​​​ക്ക് മു​​​ൻ​​​പാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

മെ​​​ഡി​​​ക്ക​​​ൽ ആൻഡ് മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബന്ധ കോ​​​ഴ്സു​​​ക​​​ളു​​​ടെ വി​​​വി​​​ധ കോ​​​ളേ​​​ജു​​​ക ളി​​​ലെ ഫീ​​​സ് നി​​​ര​​​ക്ക് കോ​​​ഴ്സ് തി​​​രി​​​ച്ച് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ മാ​​​ണ്. ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് എ​​​എ​​​ഫ്ആ​​​ർ​​​സി/​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഫീ​​​സ് നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​ന് സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും, എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട​​​യി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്ക​​​ണം.


സ്വാ​​​ശ്ര​​​യ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​എ​​​എം​​​എ​​​സ് കോ​​​ഴ്സി​​​ന് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രും ബി​​​ഡി​​​എ​​​സ് കോ​​​ഴ്സി​​​ന് സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ ക്വോട്ട​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​വേ​​​ശ ന ​​​പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്ക​​​ണം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചാ​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ക​​​യും പ​​​ഠ​​​നം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യും എ​​​ന്നു​​​റ​​​പ്പു​​​ള​​​ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്കും കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും മാ​​​ത്രം ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​ക​​​ണം.

താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യി എ​​​ൻ​​​ആ​​​ർ​​​ഐ കാ​​​റ്റ​​​ഗ​​​റി അ​​​നു​​​വ ദി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും, നി​​​ല​​​വി​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ൽ താ​​​ത്ക്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള തു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും എ​​​ട്ടി​​​ന് ഉ​​​ച്ച​​​യ്ക്ക് 1.00 മ​​​ണി​​​യ്ക്ക് മു​​​ന്പാ​​​യി മെ​​​മ്മോ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്ത് ന്യൂ​​​ന​​​ത ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. അ​​​ല്ലാ​​​ത്ത പ​​​ക്ഷം നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റ്, എ​​​ൻ​​​ആ​​​ർ​​​ഐ കാ​​​റ്റ​​​ഗ​​​റി ക്ലെ​​​യിം എ​​​ന്നി​​​വ ന​​​ഷ്ട​​​മാ​​​കും.

ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​ന്നാ​​​ൽ ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഏ​​​ഴി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മ​​​ണി​​​ക്കു മു​​​ൻ​​​പാ​​​യി ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.