കേരളത്തിൽ ഹർത്താൽ ഇല്ല; പകരം ഐക്യദാർഢ്യദിനം
Sunday, December 6, 2020 1:44 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ർ​​ഷ​​ക സ​​മ​​ര​​സ​​മി​​തി ആ​​ഹ്വാ​​നം ന​​ൽ​​കി​​യ ചൊ​​വ്വാ​​ഴ്ച​​ത്തെ ഭാ​​ര​​ത ഹ​​ർ​​ത്താ​​ലി​​ൽ നി​​ന്ന് കേ​​ര​​ള​​ത്തെ ഒ​​ഴി​​വാ​​ക്കി. വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന ജി​​ല്ല​​ക​​ളി​​ൽ ഒ​​ഴി​​കെ ഐ​​ക്യ​​ദാ​​ർ​​ഢ്യ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി ട്രേ​​ഡ് യൂ​​ണി​​യ​​ൻ സം​​യു​​ക്ത സ​​മി​​തി അ​​റി​​യി​​ച്ചു. ഒാ​​രോ പ്ര​​ദേ​​ശ​​ത്തും അ​​നു​​യോ​​ജ്യ​​മാ​​യ രീ​​തി​​യി​​ൽ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും.


കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കു​​ന്ന മൂ​​ന്നു നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കു​​ക, വൈ​​ദ്യു​​തി സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണം ഉ​​പേ​​ക്ഷി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണു സ​​മ​​രം. ക​​ർ​​ഷ​​ക​​രു​​ടെ സ​​മ​​രം അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടി​​ൽ ട്രേ​​ഡ് യൂ​​ണി​​യ​​ൻ സം​​യു​​ക്ത​​സ​​മി​​തി പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.