ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ചാ​ര്‍​ജ്: നി​വേ​ദ​നം പ​രി​ഗ​ണിക്കണം
ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ചാ​ര്‍​ജ്:  നി​വേ​ദ​നം പ​രി​ഗ​ണിക്കണം
Friday, January 15, 2021 11:59 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന്‍റെ ചാ​​​ര്‍​ജ് 1,500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്തു ലാ​​​ബു​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​വ​​​രു​​​ടെ നി​​​വേ​​​ദ​​​നം പ​​​രി​​​ഗ​​​ണി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​ത് ഓ​​​ണ്‍​ലൈ​​​ന്‍ മീ​​​റ്റിം​​​ഗി​​​ലൂ​​​ടെ കേ​​​ള്‍​ക്ക​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് ഉ​​​യ​​​ര്‍​ന്ന ചാ​​​ര്‍​ജ് ഈ​​​ടാ​​​ക്കാ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​നു​​​ള്ള ചെ​​​ല​​​വി​​​നെ​​​ക്കു​​​റി​​​ച്ചു മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ് കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​ന്നാ​​ണു നി​​​ര​​​ക്കു കു​​​റ​​​ച്ച​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ കോ​​ട​​തി​​യി​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ല്‍​കി. തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​രെ​​​ക്കൂ​​​ടി കേ​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.