‌‌കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ​​​പ​​​ള്ളി: ഉത്തരവ് ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി
‌‌കോ​​​ത​​​മം​​​ഗ​​​ലം  ചെ​​​റി​​​യ​​​പ​​​ള്ളി: ഉത്തരവ് ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി
Friday, January 15, 2021 11:59 PM IST
കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ​​​പ​​​ള്ളി ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന​​​കം ഏ​​​റ്റെ​​​ടു​​​ത്ത് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ല്‍​കാ​​​നു​​​ള്ള സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു നീ​​​ട്ടി​​​വ​​​യ്ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. അ​​​പ്പീ​​​ല്‍ അ​​ടു​​ത്ത​​ത​​വ​​ണ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ‌നീ​​ട്ടാ​​നാ​​ണു നി​​ർ​​ദേ​​ശം. അ​​​പ്പീ​​​ല്‍ എ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ക​​​ക്ഷി​​​ക​​​ള്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് അ​​​റി​​​യി​​​ക്കാ​​​നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

പ​​​ള്ളി ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന​​​കം ഏ​​​റ്റെ​​​ടു​​​ത്ത് കൈ​​​മാ​​​റാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ല്‍ കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ക​​ഴി​​ഞ്ഞ ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഈ​​വി​​ധ​​ത്തി​​ലു​​ള്ള ‌‌നി​​ർ​​ദേ​​ശം ന​​ല്കാ​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ക​​​ഴി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.


ഇ​​​ന്ന​​​ലെ അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണ​​​ന​​​യ്‌​​​ക്കെ​​​ടു​​​ത്ത​​​പ്പോ​​​ള്‍ ഈ​​മാ​​സം 20 ലേ​​​ക്കു മാ​​​റ്റാ​​​ന്‍ ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​വ​​​ര്‍ അ​​​റി​​​യി​​​ച്ച​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.