തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 62,934 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 8.94 ശതമാനം പേര്‍ക്ക് പോസിറ്റീവ് ആയത്. 4603 പേര് രോഗമുക്തരായി. ഇന്നലെ 23 മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3415 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം799, കോഴിക്കോട്660, കോട്ടയം567, തൃശൂര്‍499, മലപ്പുറം478, കൊല്ലം468, പത്തനംതിട്ട443, ആലപ്പുഴ353, തിരുവനന്തപുരം301, ഇടുക്കി290, വയനാട്241, കണ്ണൂര്‍219, പാലക്കാട്209, കാസര്‍ഗോഡ്97.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.