വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ൾക്കു സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍
വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ൾക്കു സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ അ​​​ന്തി​​​മ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗം ചേ​​​ര്‍​ന്നു. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പാ​​​ലി​​​ക്കേ​​​ണ്ട കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന എ​​​ല്ലാ​​​വ​​​രും കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങളില്‍ വാ​​​ക്സി​​​ന്‍ എ​​​ടു​​​ക്കാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റ്റു​​​ള്ള എ​​​ല്ലാ​​​വ​​​രും മാ​​​സ്ക് ധ​​​രി​​​ക്കു​​​ക​​​യും സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും കൈ​​​ക​​​ള്‍ ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് ശു​​​ചി​​​യാ​​​ക്കു​​​ക​​​യും വേ​​​ണം. കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ള്‍​ക്കൂ​​​ട്ടം പാ​​​ടി​​​ല്ല. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രെ​​​യും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെയും വാ​​​ക്സി​​​ന്‍ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളേ​​​യും മാ​​​ത്ര​​​മേ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളു. കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ബോ​​​ധ​​​വ​​​ത്ക്ക​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​താ​​​ണ്.


വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ബൂ​​​ത്തു​​​ക​​​ള്‍ ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്കു ശു​​​ചി​​​യാ​​​ക്കു​​​ക​​​യും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​ക​​​യും വേ​​​ണം. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ല്‍ ത​​​ന്നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് മ​​​തി​​​യാ​​​യ ആ​​​രോ​​​ഗ്യ പ​​​രി​​​ച​​​ര​​​ണം ന​​​ല്‍​ക​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​പ്പ​​​പ്പോ​​​ള്‍ത്ത​​​ന്നെ വി​​​ല​​​യി​​​രു​​​ത്തി പ​​​രി​​​ഹ​​​രി​​​ച്ച് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ പ്ര​​​ക്രിയ സു​​​ഗ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.