കാ​ര്‍​ഷി​ക മേ​ഖ​ല​യെ നി​രാ​ശ​പ്പെ​ടു​ത്തി: അ​നൂ​പ് ജേ​ക്ക​ബ്
കാ​ര്‍​ഷി​ക മേ​ഖ​ല​യെ നി​രാ​ശ​പ്പെ​ടു​ത്തി:  അ​നൂ​പ് ജേ​ക്ക​ബ്
Saturday, January 16, 2021 1:02 AM IST
കൊ​​​ച്ചി: ര​​​ണ്ടു പ്ര​​​ള​​​യ​​​ങ്ങ​​​ള്‍ ത​​​ക​​​ര്‍​ത്ത കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര്‍​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സം​​​ഭ​​​ര​​​ണ വി​​​ല​​​യി​​​ല്‍ വ​​​രു​​​ത്തി​​​യ വ​​​ര്‍​ധ​​​ന പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് (ജേ​​​ക്ക​​​ബ്) ലീ​​​ഡ​​​ര്‍ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ല്‍​എ. റ​​​ബ​​​റി​​ന്‍റെ വി​​​ല​​​സ്ഥി​​​ര​​​താ ഫ​​​ണ്ട് 20 രൂപ മാ​​​ത്ര​​​മാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്. റ​​​ബ​​​റി​​​ന് 70 രൂ​​​പ വി​​​പ​​​ണി​​​യി​​​ല്‍ വി​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ വി​​​ല​​​സ്ഥി​​​ര​​​താ ഫ​​​ണ്ട് 150 രൂ​​​പ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


ഇ​​​ന്നു വി​​​പ​​​ണി​​​യി​​​ല്‍ ഏ​​​ക​​​ദേ​​​ശം 140 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള​​​പ്പോ​​​ള്‍ 20 മാ​​​ത്ര​​​മാ​​​ണു വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്. റ​​​ബ​​​റി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കി ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് 200 രൂ​​​പ​​​യാ​​​യെ​​​ങ്കി​​​ലും വ​​​ര്‍​ധി​​​പ്പി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്നു. നെ​​​ല്ലി​​​ന് പ്ര​​​ഖ്യാ​​​പി​​​ച്ച താ​​​ങ്ങു​​വി​​​ല തി​​​ക​​​ച്ചും അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.