കു​ട്ട​നാ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് പാ​ക്കേ​ജു​ക​ൾക്ക് ബജറ്റ് വിഹിതം
കു​ട്ട​നാ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് പാ​ക്കേ​ജു​ക​ൾക്ക് ബജറ്റ് വിഹിതം
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട്, വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി, കാ​​​സ​​​ർ​​​ഗോ​​​ഡ് പാ​​​ക്കേ​​​ജു​​​ക​​​ൾ​​​ക്കാ​​​യി ബ​​​ജ​​​റ്റി​​​ൽ പ​​​ണം വ​​​ക​​​കൊ​​​ള്ളി​​​ച്ചു. കു​​​ട്ട​​​നാ​​​ട് പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​യ​​​ലി​​​ന്‍റെ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ജ​​​ന​​​കീ​​​യ കാ​​​ന്പ​​​യി​​​ന് 10 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി വ​​​ക​​​യി​​​രു​​​ത്തി.

420 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ളം വ​​​രു​​​ന്ന തോ​​​ടു​​​ക​​​ളു​​​ടെ​​​യും ക​​​നാ​​​ലു​​​ക​​​ളു​​​ടെ​​​യും പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നു തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യും വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ൽ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച താ​​​റാ​​​വ് ഹാ​​​ച്ച​​​റി​​​ക്ക് ഏ​​​ഴു കോ​​​ടി രൂ​​​പ. താ​​​റാ​​​വ് കൃ​​​ഷി​​​ക്കാ​​​ർ​​​ക്ക് പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

വ​​​യ​​​നാ​​​ട് പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യ്ക്ക് 100 കോ​​​ടി​​​യി​​​ൽ​​​പ്പ​​​രം രൂ​​​പ​​​യാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സ്ത്രീ​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ടി ടി​​​എ​​​സ്പി​​​യി​​​ൽനി​​​ന്നും 25 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കും. വ​​​യ​​​നാ​​​ട് ബ​​​ന്ദി​​​പ്പൂ​​​ർ എ​​​ലി​​​വേ​​​റ്റ​​​ഡ് ഹൈ​​​വേ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ ചെ​​​ല​​​വി​​​ൽ ഒ​​​രു​​​ഭാ​​​ഗം കേ​​​ര​​​ളം വ​​​ഹി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ നി​​​ന്നും 286 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. റീ-​​​ബി​​​ൽ​​​ഡി​​​ൽ നി​​​ന്നും 255 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കും. വ​​​യ​​​നാ​​​ടു​​​കാ​​​രു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ഭി​​​ലാ​​​ഷ​​​മാ​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് 2021-22ൽ ​​​യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കും. ഇ​​​തി​​​ന് കി​​​ഫ്ബി​​​യി​​​ൽ നി​​​ന്ന് 300 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കും.


ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജി​​​ന്‍റെ ​​​ഭാ​​​ഗ​​​മാ​​​യി ജി​​​ല്ല​​​യി​​​ൽ കി​​​ഫ്ബി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് 1000 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് 245 കോ​​​ടി രൂ​​​പ​​​യു​​​ടെ റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളു​​​ം നി​​​ർ​​​മി​​​ക്കു​​​ന്നു. ബോ​​​ഡി​​​മെ​​​ട്ട് മൂ​​​ന്നാ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കെ​​​ട്ടി​​​ട​​​ങ്ങ​​​ളും നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. ആ​​​വ​​​ശ്യ​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കും.

മൂ​​​ന്നാ​​​റി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ന്‍റെ മൂ​​​ന്ന് ഏ​​​ക്ക​​​റി​​​ൽ 100 മു​​​റി​​​ക​​​ളും ഡോ​​​ർ​​​മെ​​​റ്റ​​​റി​​​ക​​​ളു​​​മു​​​ള്ള കെ​​​ടി​​​ഡി​​​സി ബ​​​ജ​​​റ്റ് ഹോ​​​ട്ട​​​ൽ 100 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ സ്ഥാ​​​പി​​​ക്കും. റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 10 ശ​​​ത​​​മാ​​​നം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു ന​​​ൽ​​​കും. പ്രാ​​​രം​​​ഭ ചെ​​​ല​​​വു​​​ക​​​ൾ​​​ക്ക് 10 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി. മൂ​​​ന്നാ​​​റി​​​ലെ ബൊ​​​ട്ടാ​​​ണി​​​ക്ക​​​ൽ ഗാ​​​ർ​​​ഡ​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണം, ഫാം ​​​ടൂ​​​റി​​​സം, ഹൈ​​​ഡ​​​ൽ ടൂ​​​റി​​​സം എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ൾ. കാ​​​സ​​​ർ​​​ഗോ​​​ഡ് പാ​​​ക്കേ​​​ജി​​​ലേ​​​ക്ക് 2021-22ൽ 125 ​​​കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തു​​​ന്ന​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.