കൂട്ടുപിടിച്ചതു കുട്ടികളുടെ കവിതകളെ
കൂട്ടുപിടിച്ചതു കുട്ടികളുടെ കവിതകളെ
Saturday, January 16, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി. എം. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് കൂ​​​ട്ടു​​​പി​​​ടി​​​ച്ച​​​തു കു​​​ട്ടി​​​ക​​​ളു​​​ടെ ക​​​വി​​​ത​​​ക​​​ൾ.

ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​ത് പാ​​​ല​​​ക്കാ​​​ട് കു​​​ഴ​​​ൽ​​​മ​​​ന്ദം ഗ​​​വ. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ സ്നേ​​​ഹ​​​യു​​​ടെ ക​​​വി​​​താ​​​ശ​​​ക​​​ലം ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ്. പ്രസംഗം അവസാനിപ്പിച്ചത് ഇ​​​ടു​​​ക്കി ക​​​ണ്ണ​​​മ്പാ​​​ടി ജി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​സി​​​ലെ കെ.​​​പി. അ​​​മ​​​ലി​​​ന്‍റെ വ​​രി​​ക​​ൾ ചൊ​​​ല്ലി​​​യും.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ‘അ​​​ക്ഷ​​​ര​​​വൃ​​​ക്ഷം’ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ ര​​​ച​​​ന​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം ബ​​​ജ​​​റ്റി​​​നൊ​​​പ്പം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

മ​​​ട​​​വൂ​​​ർ എ​​​ൻ​​​എ​​​സ്എ​​​സ് സ്കൂ​​​ളി​​​ലെ ആ​​​ർ.​​​എ​​​സ്. കാ​​​ർ​​​ത്തി​​​ക, വ​​​യ​​​നാ​​​ട് ക​​​ണി​​​യാം​​​പ​​​റ്റ ഗ​​​വ. സ്കൂ​​​ളി​​​ലെ അ​​​ള​​​ക​​​ന​​​ന്ദ, അ​​​യ്യ​​​ൻ​​​കോ​​​യി​​​ക്ക​​​ൽ ഗ​​​വ. സ്കൂ​​​ളി​​​ലെ ക​​​നി​​​ഹ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് ജോ​​​സ​​​ഫ് സ്കൂ​​​ളി​​​ലെ എ​​​സ്. എ​​​സ്.​​​ജാ​​​ക്സ​​​ൺ, ക​​​ണ്ണൂ​​​ർ മൊ​​​കേ​​​രി ആ​​​ർ.​​​ജി.​​​എം. സ്കൂ​​​ളി​​​ലെ അ​​​രു​​​ന്ധ​​​തി ജ​​​യ​​​കു​​​മാ​​​ർ, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ സ്കൂ​​​ളി​​​ലെ അ​​​ഞ്ജ​​​ന സ​​​ന്തോ​​​ഷ്, ക​​​ണ്ണൂ​​​ർ പാ​​​ച്ചേ​​​നി സ്കൂ​​​ളി​​​ലെ ഇ​​​നാ​​​ര അ​​​ലി, കൊ​​​ല്ലം കോ​​​യി​​​ക്ക​​​ൽ ഗ​​​വ. സ്കൂ​​​ളി​​​ലെ അ​​​ല​​​ക്സ് റോ​​​ബി​​​ൻ റോ​​​യ്, മ​​​ല​​​പ്പു​​​റം മ​​​ല​​​ഞ്ചേ​​​രി ജി​​​യു​​​പി​​​എ​​​സി​​​ലെ ദേ​​​വ​​​ന​​​ന്ദ, മ​​​ല​​​പ്പു​​​റം ക​​​രി​​​ങ്ക​​​പ്പാ​​​റ ജി​​​യു​​​പി​​​എ​​​സി​​​ലെ അ​​​ഫ്ര മ​​​റി​​​യം, ഇ​​​ര​​​ട്ട​​​യാ​​​ർ ഗ​​​വ. സ്കൂ​​​ളി​​​ലെ ആ​​​ദി​​​ത്യ ര​​​വി, ക​​​ണ്ണൂ​​​ർ ക​​​ണ്ണാ​​​ടി​​​പ്പ​​​റ​​​മ്പ് ഗ​​​വ. സ്കൂ​​​ളി​​​ലെ ഷി​​​നാ​​​സ് അ​​​ഷ്റ​​​ഫ്, കൊ​​​ല്ലം തോ​​​ട്ട​​​ട ഗ​​​വ. ഹൈ​​​സ്കൂ​​​ളി​​​ലെ ന​​​വാ​​​ലൂ​​​ർ റ​​​ഹ്മാ​​​ൻ എ​​​ന്നീ കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ച​​​ന​​​ക​​​ളാ​​​ണ് മ​​​ന്ത്രി ബ​​​ജ​​​റ്റി​​​ലെ ആ​​​ശ​​​യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബ​​​ജ​​​റ്റ് രേ​​​ഖ​​​ക​​​ളു​​​ടെ ക​​​വ​​​ർ ചി​​​ത്ര​​​ങ്ങ​​​ളാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു സ്കൂ​​​ൾ വി​​​ക്കി​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ൾ ര​​​ചി​​​ച്ച​​​തും ’നേ​​​ർ​​​ക്കാ​​​ഴ്ച’ പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തു​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. അ​​​ച്ച​​​ടി​​​ച്ച ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ക​​​വ​​​ർ ചി​​​ത്ര​​​ങ്ങ​​​ൾ ര​​​ചി​​​ച്ച​​​ത് കു​​​ട​​​യ​​​ത്തൂ​​​ർ ഗ​​​വ. സ്കൂ​​​ളി​​​ലെ ശ്രീ​​​ന​​​ന്ദ​​​ന​​​യും, കോ​​​ഴി​​​ക്കോ​​​ട് വേ​​​ദ​​​വ്യാ​​​സ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ ജ​​​ഹാ​​​ൻ ജോ​​​ബി​​​യു​​​മാ​​​ണ്. തൃ​​​ശൂ​​​ർ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ജി​​​എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ അ​​​മ​​​ൽ ഷാ​​​സി​​​യ അ​​​ജ​​​യ്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജ്യോ​​​തി​​​ർ​​​ഭ​​​വ​​​ൻ സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ലെ അ​​​നു​​​ഗ്ര​​​ഹ വി​​​ജി​​​ത്, കാ​​​സ​​​ർ​​​ഗോ​​​ഡ് പി​​​എ എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ വി.​​​ജീ​​​വ​​​ൻ, തൃ​​​ശൂ​​​ർ എ​​​ട​​​ക്ക​​​ഴി​​​യൂ​​​ർ എ​​​സ്എ​​​സ്എം വി​​​എ​​​ച്ച് എ​​​സി​​​ലെ കെ.​​​എം. മ​​​ർ​​​വ, യു​​​എ​​​ഇ. ഹാ​​​ബി​​​റ്റാ​​​റ്റ് സ്കൂ​​​ളി​​​ലെ നി​​​യ മു​​​നീ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് മ​​​റ്റു ബ​​​ജ​​​റ്റ് രേ​​​ഖ​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കാ​​​ല​​​ത്ത് വീ​​​ടു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ത​​​ള​​​ച്ചി​​​ട​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​ർ​​​ഗ​​​വാ​​​സ​​​ന​​​ക​​​ൾ പ്ര​​​കാ​​​ശി​​​പ്പി​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് അ​​​ക്ഷ​​​ര​​​വൃ​​​ക്ഷ​​​വും നേ​​​ർ​​​ക്കാ​​​ഴ്ച​​​യും.

ധ​​​ന​​​മ​​​ന്ത്രി ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ ഈ ​​​കു​​​ട്ടി​​​ക​​​ളെ​​​യും അ​​​ക്ഷ​​​ര​​​വൃ​​​ക്ഷം, നേ​​​ർ​​​ക്കാ​​​ഴ്ച പ​​​ദ്ധ​​​തി​​​ക​​​ളെയും കേ​​​ര​​​ള ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​ക്ഷ​​​ര​​​വൃ​​​ക്ഷം പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കു​​​കൊ​​​ണ്ട അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണി​​​ത്. അ​​​വ​​​രു​​​ടെ സ​​​ർ​​​ഗപ്ര​​​തി​​​ഭയ്ക്കു ല​​​ഭി​​​ച്ച അ​​​സു​​​ല​​​ഭ​​​മാ​​​യ അം​​​ഗീ​​​കാ​​​രം.

പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ല്കി​​​യ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നും ഏ​​​റെ അ​​​ഭി​​​മാ​​​നി​​​ക്കാ​​​ൻ ഇ​​​ട ന​​​ൽ​​​കു​​​ന്ന​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.