കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് ഫ​ണ്ട് തു​ട​രും
Saturday, January 16, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ബ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് തു​​​ട​​​രു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ഡോ.​​​ ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 41.5 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വ​​​രെ കി​​​ട​​​ത്തി ചി​​​കി​​​ത്സാ ആ​​​നു​​​കൂ​​​ല്യം സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ടു ന​​​ൽ​​​കു​​​ന്നു.

ര​​​ണ്ടു​​​വ​​​ർ​​​ഷം കൊ​​​ണ്ട് 16.2 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ ല​​​ഭ്യ​​​മാ​​​ക്കി. 941 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു. 190 സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും 372 സ്വാ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ഈ ​​​പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ എം ​​​പാ​​​ന​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്. റോ​​​ഡപ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദ്യ​​​ത്തെ 48 മ​​​ണി​​​ക്കൂ​​​റി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ഇതിലൂടെ ന​​​ട​​​പ്പാ​​​ക്കും. അ​​​ർ​​​ഹ​​​രാ​​​യ ചെ​​​റി​​​യൊ​​​രു ശ​​​ത​​​മാ​​​നം കു​​​ടും​​​ബ​​​ങ്ങ​​​ൾ ഡാ​​​റ്റാ ബേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​തെ പോ​​​യി​​​ട്ടു​​​ള്ള​​​വ​​​രെ സ്കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.


കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ അ​​​ല്ലാ​​​തെ അ​​​ർ​​​ഹ​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി കാ​​​രു​​​ണ്യ ബ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത് ഏ​​​ജ​​​ൻ​​​സി വ​​​ഴി തു​​​ട​​​രു​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.