എൽജെഡി-ജെഡിഎസ് ലയനത്തിൽ തീരുമാനമായിട്ടില്ല: ശ്രേയാംസ്കുമാർ
എൽജെഡി-ജെഡിഎസ് ലയനത്തിൽ തീരുമാനമായിട്ടില്ല: ശ്രേയാംസ്കുമാർ
Monday, January 18, 2021 1:05 AM IST
പാ​നൂ​ർ: എ​ൽ​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം സം​ബ​ന്ധി​ച്ച് കു​റേ​യേ​റെ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി പ​റ​ഞ്ഞു. പി.​ആ​ർ. കു​റു​പ്പ് അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സോ​ഷ്യ​ലി​സ്റ്റ് ഐ​ക്യം എ​ല്ലാ സോ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ​യും മ​ന​സി​ലെ വ​റ്റാ​ത്ത ആ​ഗ്ര​ഹ​മാ​ണ്.

വി​ഘ​ടി​ച്ചു​നി​ൽ​ക്കു​ന്ന ര​ണ്ട് പാ​ർ​ട്ടി​ക​ൾ യോ​ജി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ല​യ​ന​മു​ണ്ടാ​കു​ന്ന​തു​വ​രെ എ​ൽ​ജെ​ഡി​യാ​യി തു​ട​രും. ല​യ​നം ന​ട​ക്കു​മോ​യെ​ന്ന​ത് കാ​ല​ത്തി​നേ പ​റ​യാ​നാ​കൂ. അ​തു​വ​രെ സം​ശ​യം കൂ​ടാ​തെ എ​ൽ​ജെ​ഡി​ക്കാ​രാ​യി എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്ക​ണം. ല​യ​നം സ​മ​യ​മാ​കു​മ്പോ​ൾ, ന​ട​ക്കു​മ്പോ​ൾ ന​ട​ക്ക​ട്ടെ. അ​തി​ന്‍റെ പേ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പം വേ​ണ്ട. ക​ർ​ണാ​ട​ക​യി​ലെ ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വോ​ട്ടിം​ഗി​ന് അ​വ​സ​രം കൊ​ടു​ക്കാ​തെ, പ്ര​തി​പ​ക്ഷ​ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ രീ​തി​യി​ലാ​ണ് ബി​ൽ പാ​സാ​ക്കി​യെ​ടു​ത്ത​ത്. ര​ണ്ടോ മൂ​ന്നോ ക​മ്പ​നി​ക​ൾ​ക്കു​വേ​ണ്ടി കാ​ർ​ഷി​ക​മേ​ഖ​ല​യെ​യും ഭ​ക്ഷ്യ​മേ​ഖ​ല​യെ​യും തീ​റെ​ഴു​തി​ക്കൊ​ടു​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ശ്രേ​യാം​സ്കു​മാ​ർ പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ക്ക് പി. ​ഹാ​രി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ. കു​ഞ്ഞി​രാ​മ​ൻ, കെ.​പി. ച​ന്ദ്ര​ൻ, വി. ​രാ​ജേ​ഷ് പ്രേം, ​പി.​കെ. പ്ര​വീ​ൺ, ഉ​ഷ ര​യ​രോ​ത്ത്, പി. ​വി​മ​ല, ഒ.​പി. ഷീ​ജ, ര​വീ​ന്ദ്ര​ൻ കു​ന്നോ​ത്ത്, എ​ൻ. ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.