ട്രഷറി ഇടപാടുകളിൽ സുതാര്യതയില്ല; സിഎജി റിപ്പോർട്ടിൽ വിമർശനം
Tuesday, January 19, 2021 12:00 AM IST
തിരുവനന്തപുരം: ട്രഷറി ഇടപാടുകളിലെ സുതാര്യതയില്ലായ്മയെയും ക്രമക്കേടുകളെയും കുറിച്ച് സിഎജി റിപ്പോർട്ടിൽ വിമർശനം. ബജറ്റ് തുക അസാധുവാകുന്നത് ഒഴിവാക്കാനായി വകുപ്പ് തലവന്മാർ വർഷാവസാനത്തിൽ തുക പിൻവലിക്കുകയും അത് ചെലവഴിക്കാതെ ട്രഷറി സേവിങ്സ് അക്കൗണ്ടിലോ സർക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള അക്കൗണ്ടിലോ നിക്ഷേപിക്കുന്നു.
സാന്പത്തിക വർഷം കഴിഞ്ഞിട്ടും തുക വിനിയോഗിക്കാത്തത് കാരണം ഗ്രാന്റിന്റെ ആകെ ചെലവ് പെരുപ്പിച്ച് കാണിക്കുന്നത് ക്രമക്കേടാണെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരമാവധി സൂക്ഷിക്കാവുന്നതിൽ കൂടുതൽ നീക്കിയിരിപ്പ് പണം കൈവശം വെച്ചതായുള്ള ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.