ഡോ​ള​ര്‍​ ക​ട​ത്ത്: പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ഇ​ന്നു ചോ​ദ്യംചെ​യ്യും
Tuesday, January 19, 2021 12:44 AM IST
കൊ​​​ച്ചി: ഡോ​​​ള​​​ര്‍ ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​സ്ഥാ​​ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ർ ഷൈ​​​ന്‍ എ. ​​​ഹ​​​ക്കി​​​നെ ക​​​സ്റ്റം​​​സ് ഇ​​ന്നു ചോ​​​ദ്യം ചെ​​​യ്യും. സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സ് പ്ര​​തി​​ക​​ളാ​​യ സ്വ​​​പ്‌​​​ന​​​യു​​​ടെ​​​യും സ​​​രി​​​ത്തി​​​ന്‍റെ​​​യും മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ചോ​​​ദ്യം ചെ​​​യ്യ​​​ല്‍. ഡോ​​​ള​​​ര്‍ക​​​ട​​​ത്ത് കേ​​​സി​​​ല്‍ സ്പീ​​​ക്ക​​​ര്‍ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​​ര്‍​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​രു​​​ടെ പ​​ങ്കി​​നെ​​ക്കു​​റി​​ച്ച് അ​​​റി​​യാ​​നാ​​ണു പ്രോ​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​റെ​ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തെ​​ന്നാ​​ണു സൂ​​ച​​ന.


സ്പീ​​​ക്ക​​റു​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി അ​​​യ്യ​​​പ്പ​​​നെ​​യും അ​​​സി. പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​റെ​​യും ക​​​സ്റ്റം​​​സ് നേ​​​ര​​​ത്തെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ലൈ​​ഫ് മി​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​നാ​​​യി ല​​​ഭി​​​ച്ച തു​​​ക ഡോ​​​ള​​​ര്‍ ആ​​​ക്കി വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ സാ​​​മ്പ​​​ത്തി​​​ക വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​യാ​​യ ഈ​​​ജി​​​പ്ഷ്യ​​​ന്‍ പൗ​​​ര​​​ൻ ഖാ​​​ലി​​​ദി​​​നെ ക​​​സ്റ്റം​​​സ് പ്ര​​​തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.