ക​ലാ​കാ​ര​ന്മാ​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍
Tuesday, January 19, 2021 12:44 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തോ​​​ടെ തൊ​​​ഴി​​​ല്‍​പ​​​ര​​​മാ​​​യും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ അ​​റി​​യി​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ‘ആ​​​ള്‍​ട്ട​​​ര്‍’(ആ​​​ര്‍​ട്ട് ല​​​വേ​​​ഴ്‌​​​സ് ആ​​​ൻ​​ഡ് തി​​യ​​​റ്റ​​​ര്‍ എ​​​ന്‍​തൂ​​​സി​​​യാ​​​സ്റ്റ്‌​​​സ് റൂ​​​ട്ട്) എ​​​ന്ന പേ​​​രി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​ഒ​​സി​​​യി​​​ല്‍ പ്ര​​​തി​​​മാ​​​സ രം​​​ഗ​​​ക​​​ലാ​ അ​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും.

ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​​ര​​​ച​​​യി​​​താ​​​ക്ക​​​ള്‍, സം​​​വി​​​ധാ​​​യ​​​ക​​​ര്‍, അ​​​ഭി​​​നേ​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്കു​​​വേ​​​ണ്ടി കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഗ​​​ത്ഭ നാ​​​ട​​​ക​​​വി​​​ദ​​​ഗ്ധ​​​രും ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​മാ​​​യ എം. ​​​തോ​​​മ​​​സ് മാ​​​ത്യു, ടി.​​എം. ഏ​​​ബ്ര​​​ഹാം, ജോ​​​ണ്‍ ടി. ​​​വേ​​​ക്ക​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക്രി​​​യാ​​​ത്മ​​​ക ച​​​ര്‍​ച്ച, പ​​​രി​​​ശീ​​​ല​​​നം, നാ​​​ട​​​ക​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ സം​​​ഘാ​​​ട​​​ക​​​ര്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ത്യേ​​​ക ച​​​ര്‍​ച്ചായോ​​​ഗം എ​​​ന്നി​​​വ ന​​​ട​​​ത്തും.

ആ​​​ള്‍​ട്ട​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 24നു ​​​വൈ​​​കി​​ട്ട് അ​​​ഞ്ചി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. പി​​​ഒ​​​സി​ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


മു​​​തി​​​ര്‍​ന്ന നാ​​​ട​​​ക​​ന​​​ടി കെ​​​പി​​​എ​​​സി ബി​​​യാ​​​ട്രീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ആ​​​ള്‍​ട്ട​​​റി​​​ന്‍റെ ആ​​​ദ്യ രം​​​ഗാ​​​വ​​​ത​​​ര​​​ണ​​​മാ​​​യി നി​​​ര​​​വ​​​ധി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി ശ്ര​​​ദ്ധേ​​​യ​​​മാ​​​യ കൊ​​​ച്ചി​​​ന്‍ ച​​​ന്ദ്ര​​​കാ​​​ന്ത​​​യു​​​ടെ നാ​​​ട​​​കം ‘അ​​​ന്നം’അ​​​ര​​​ങ്ങേ​​​റും. പ്ര​​​വേ​​​ശ​​​നം പാ​​​സ് മൂ​​​ലം. പാ​​​സി​​​നു ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ന​​​മ്പ​​​ര്‍ 8281054656.

തു​​​ട​​​ര്‍​ന്നു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ല്‍ രം​​​ഗാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ക​​​ലാ​​​കാ​​​ര​​​ന്മാ​​​രി​​​ല്‍​നി​​​ന്നും നാ​​​ട​​​ക​​​സം​​​ഘ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ അ​​​യയ്​​​ക്കേ​​​ണ്ട വി​​​ലാ​​​സം: സെ​​​ക്ര​​​ട്ട​​​റി, കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍, പി​​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി-682025.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.