ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷന്
Wednesday, January 20, 2021 1:38 AM IST
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം കൊലപാതകമാണെന്നു കരുതുന്നതായി ജനകീയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി.എ. പൗരന്റെ അധ്യക്ഷതയില്‍ രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനുശേഷമാണ് ജനകീയ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഒരു സംഘം ബലമായിട്ടോ സമ്മര്ദത്തില്പെടുത്തിയോ ഖാസിയെ വീട്ടില്‍നിന്നു കൊണ്ടുപോയി കടപ്പുറത്തുവച്ച് കൊലപ്പെടുത്തിയെന്നാണ് കമ്മീഷന്റെ നിഗമനം. ആത്മഹത്യ ചെയ്യാന്‍ തക്കവണ്ണം ഒരു സാഹചര്യവും മൗലവിക്ക് ഉണ്ടായിരുന്നില്ല. 140 പള്ളികളുടെ ഖാസിയായിരുന്നു അദ്ദേഹം. മുസ്ലിം ജനവിഭാഗത്തെ ഉന്നത വിദ്യാഭ്യാസ ശ്രേണിയിലേക്ക് എത്തിക്കാന്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.