ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്നു തീ​പ​ട​ർ​ന്നു പൊ​ള്ള​ലേ​റ്റ വിദ്യാർഥിനി മ​രി​ച്ചു
ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്നു തീ​പ​ട​ർ​ന്നു പൊ​ള്ള​ലേ​റ്റ വിദ്യാർഥിനി മ​രി​ച്ചു
Friday, January 22, 2021 12:37 AM IST
കോ​​ട്ട​​യം: അ​​ടു​​ക്ക​​ള​​യി​​ലെ ഗ്യാ​​സ് അ​ടു​പ്പി​ൽ​​നി​​ന്നു തീ​​പ​​ട​​ർ​​ന്നു പൊ​​ള്ള​​ലേ​​റ്റ പെ​​ണ്‍​കു​​ട്ടി മ​​രി​​ച്ചു. ക​​ള​​ത്തി​​പ്പ​​ടി ചെ​​ന്പോ​​ല കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ജോ​​സി​​ന്‍റെ​​യും പ​​രേ​​ത​​യാ​​യ ജ​​യ​​മോ​​ളു​​ടെ​​യും മ​​ക​​ൾ ജീ​​ന (അ​​മ്മു-19)യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം പൊ​​ള്ള​​ലേ​​റ്റു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ജീ​​ന ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ന്പ​​തോ​​ടെ മ​​രി​​ച്ചു. സം​​ഭ​​വം ന​​ട​​ക്കു​​ന്പോ​​ൾ പെ​​ണ്‍​കു​​ട്ടി​​യു​​ടെ പി​​താ​​വും സ​​ഹോ​​ദ​​ര​​നും വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

വീ​​ടി​​നു​​ള്ളി​​ൽ​നി​​ന്നു തീ ​​പ​​ട​​രു​​ന്ന​​തും നി​​ല​​വി​​ളി​​യും കേ​​ട്ട അ​​യ​​ൽ​​വാ​​സി​​ക​​ൾ സം​​ഭ​​വം പോ​​ലീ​​സി​​ലും ഫ​​യ​​ർ​​ഫോ​​ഴ്സി​​ലും വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളെ​​യും അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പെ​​ണ്‍​കു​​ട്ടി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ മ​​ജി​​സ്ട്രേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി കു​​ട്ടി​​യു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഈ​​സ്റ്റ് പോ​​ലീ​​സ് സം​​ഭ​​വ​​ത്തി​​ൽ കേ​​സെ​​ടു​​ത്തു. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ൻ​​ഡോ​​സ്കോ​​പി ടെ​​ക്നീ​​ഷ്യ​​ൻ കോ​​ഴ്സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യി​​രു​​ന്നു ജീ​​ന.


മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്നു സം​​സ്കാ​​രം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.