സ്പീ​ക്ക​റു​ടെ സുഹൃത്ത് ഉൾപ്പെടെ ര​ണ്ടു ‌വി​ദേ​ശമ​ല​യാ​ളി​ക​ളെ ചോ​ദ്യംചെ​യ്തു
സ്പീ​ക്ക​റു​ടെ സുഹൃത്ത് ഉൾപ്പെടെ ര​ണ്ടു ‌വി​ദേ​ശമ​ല​യാ​ളി​ക​ളെ ചോ​ദ്യംചെ​യ്തു
Friday, January 22, 2021 1:44 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​യ​​മ​​സ​​ഭാ സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ​ സു​​ഹൃ​​ത്ത് ഉ​​ൾ​​പ്പെ​​ടെ ര​​​ണ്ടു വി​​​ദേ​​​ശ​​മ​​​ല​​​യാ​​​ളി​​​ക​​​ളെ ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്തു.

മ​​​സ്‌​​​ക​​​റ്റി​​​ല്‍ സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന ല​​​ഫീ​​​ര്‍ മു​​​ഹ​​​മ്മ​​​ദ്, സ്പീ​​​ക്ക​​​റു​​​ടെ സു​​​ഹൃ​​​ത്താ​​​യ നാ​​​സ് അ​​​ബ്ദു​​​ള്ള എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്ത​​​ത്. ഇ​​​രു​​വ​​രും പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. ‌

ഡോ​​​ള​​​ര്‍ ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി​​​യ​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തെ​​ന്നാ​​ണു സൂ​​ച​​ന. ശി​​​വ​​​ശ​​​ങ്ക​​​റും സ്വ​​​പ്ന​​​യും മ​​​സ്‌​​​കറ്റി​​​ലെ സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​നം സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ല​​​ഫീ​​​ര്‍ മു​​​ഹ​​​മ്മ​​​ദി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​ത്. സ്വ​​​പ്ന​​​യ്ക്ക് ഇ​​വി​​ടെ ജോ​​​ലി ന​​​ല്‍​കാ​​​ന്‍ ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നു എ​​​ന്നാ​​​ണ് വി​​​വ​​​രം.


ല​​​ഫീ​​​ര്‍ മു​​​ഹ​​​മ്മ​​​ദി​​ന്‍റെ ​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ഡീ​​​ന്‍ ആ​​​യ കി​​​ര​​​ണ്‍ തോ​​​മ​​​സി​​​നെ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.