തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6753 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 58,057 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 11.63 ശതമാനം പേർക്ക് പോസിറ്റീവായത്. തുടർച്ചയായ മൂന്നാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലെത്തുന്നത്. യുകെയിൽ നിന്നെത്തിയ ഒരാളിൽ കൂടി ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു.
കണ്ണൂർ സ്വദേശിക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിട്ടുള്ളത്. യുകെയിൽ നിന്നെത്തിയ രണ്ട് പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയിൽ നിന്നെത്തിയ 68 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 6108 പേർ രോഗമുക്തി നേടി.
ഇന്നലെ 19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3564 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6109 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 70,395 പേരാണ് നിലവിവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക്: എറണാകുളം-1018, കോഴിക്കോട്-740, പത്തനംതിട്ട-624, മലപ്പുറം-582, കോട്ടയം-581, കൊല്ലം-573, തൃശൂർ-547, തിരുവനന്തപുരം-515, ആലപ്പുഴ-409, കണ്ണൂർ-312, പാലക്കാട്-284, വയനാട്-255, ഇടുക്കി-246, കാസർഗോഡ്-67.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.