സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു: കെ.സുരേന്ദ്രൻ
Monday, January 25, 2021 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം മ​​​തി​​​യെ​​​ന്നും നി​​​ല​​​പാ​​​ട് എ​​​ടു​​​ത്തി​​​രു​​​ന്ന സി​​​പി​​​എ​​​മ്മും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ടി​​​വാ​​​തി​​​ക്ക​​​ലി​​​ൽ കേ​​​സ് സി​​​ബി​​​ഐ​​​ക്ക് വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

സോ​​​ളാ​​​ർ വി​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ ഇ​​​ട​​​തു​​​പ​​​ക്ഷം അ​​​ഞ്ചു​​​വ​​​ർ​​​ഷം ഭ​​​രി​​​ച്ചി​​​ട്ടും ഈ ​​​കേ​​​സി​​​ൽ ഒ​​​രു ചെ​​​റു​​​വി​​​ര​​​ൽ പോ​​​ലും അ​​​ന​​​ക്കി​​​യി​​​ല്ല. പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ടി​​​യാ​​​ൽ ത​​​ന്നെ കേ​​​സെ​​​ടു​​​ക്കാ​​​ൻ വ​​​കു​​​പ്പു​​​ള്ള പീ​​​ഡ​​​ന കേ​​​സ് വ​​​രെ ഉ​​​ണ്ടാ​​​യി​​​ട്ടും പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​ന്നും ചെ​​​യ്തി​​​ല്ല. ഇ​​​പ്പോ​​​ൾ കേ​​​സ് സി​​​ബി​​​ഐ​​​ക്ക് വി​​​ടു​​​ന്ന​​​ത് രാ​​​ഷ്ട്രീ​​​യ നാ​​​ട​​​ക​​​മാ​​​ണ്. യു​​​ഡി​​​എ​​​ഫ് -എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ ഉ​​​ദാ​​​ഹ​​​ര​​​മാ​​​ണ് സോ​​​ളാ​​​ർ കേ​​​സ് അ​​​ട്ടി​​​മ​​​റി​​യെ​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.