പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കും: ഇ​ബ്രാ​ഹിം കു​ഞ്ഞ്
പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കും:  ഇ​ബ്രാ​ഹിം കു​ഞ്ഞ്
Tuesday, January 26, 2021 12:42 AM IST
കൊ​​​ച്ചി: തെ​​​റ്റ് ചെ​​​യ്തി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്നും മ​​​ന​​​സാ​​​ക്ഷി ശു​​​ദ്ധ​​​മാ​​​ണെ​​​ന്നും പാ​​​ലാ​​​രി​​​വ​​​ട്ടം അ​​​ഴി​​​മ​​​തി ക്കേ​​​സി​​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മു​​​ന്‍മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ്. കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​ലാ​​യ​​ശേ​​ഷം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ്. തെ​​​റ്റു ചെ​​​യ്തു​​​വെ​​​ന്ന ബോ​​​ധം ത​​​ന്‍റെ ഉ​​​പ​​​ബോ​​​ധ മ​​​ന​​​സി​​​ലെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ കൊ​​​ടു​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​.

ഏ​​തു ഗ​​വ​​ൺ​​മെ​​ന്‍റും ചെ​​​യ്യു​​​ന്ന ജോ​​​ലി​​​യാ​​​ണ് മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ന്‍ അ​​​ഡ്വാ​​​ന്‍​സെ​​​ന്നും അ​​​താ​​​ണ് ത​​​ന്‍റെ പേ​​​രി​​​ലു​​​ള്ള കു​​​റ്റ​​​മെ​​​ന്നും ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് പ​​​റ​​​ഞ്ഞു. അ​​​ല്ലാ​​​തെ സി​​​മ​​​ന്‍റ് ഇ​​​ല്ലാ​​​ത്ത​​​തും ക​​​മ്പി​​​യി​​​ല്ലാ​​​ത്ത​​​തു​​​മ​​​ല്ലെ​​​ന്നും അ​​​തെ​​​ല്ലാം ക​​​രാ​​​റു​​​കാ​​​രും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചെ​​​യ്യേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് താ​​​ന​​​ല്ല തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത്. അ​​​തെ​​​ല്ലാം പാ​​​ര്‍​ട്ടി തീ​​​രു​​​മാ​​​നി​​​ക്കും. പാ​​​ര്‍​ട്ടി എ​​​ന്തു പ​​​റ​​​ഞ്ഞാ​​​ലും അ​​​നു​​​സ​​​രി​​​ക്കു​​​മെ​​​ന്നും മ​​​ത്സ​​​രി​​​ച്ചാ​​​ല്‍ തോ​​​ല്‍​ക്കി​​​ല്ലെ​​​ന്നും ഇ​​പ്പോ​​ൾ ജാ​​മ്യ​​ത്തി​​ൽ ക​​ഴി​​യു​​ന്ന അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.