ഭൂപതിവ് ചട്ടഭേദഗതി ഉടൻ: മുഖ്യമന്ത്രി
ഭൂപതിവ് ചട്ടഭേദഗതി ഉടൻ: മുഖ്യമന്ത്രി
Tuesday, January 26, 2021 1:17 AM IST
തൊ​ടു​പു​ഴ: 1964-​ലെ​യും 1993-ലെ​യും ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.​കേ​ര​ള പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തും.​ജീ​വ​നോ​പാ​ധി​ക്കാ​യു​ള്ള 1500 അ​ടി​യി​ൽ താ​ഴെ​യു​ള്ള വാ​ണി​ജ്യ​നി​ർ​മാ​ണ​വും ഇ​തി​നു മു​ക​ളി​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ളും ക്ര​മ​പ്പെ​ടു​ത്താ​ൻ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും.​​മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം ന​ൽ​കു​ന്പോ​ൾ ഇ​പ്പോ​ഴു​ള്ള സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു കു​റ​വും വ​രി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​


ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി.​

നേ​ര​ത്തെ ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ, മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ,കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച ന​ട​ത്തി. ​പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.